കഴിഞ്ഞ മാർച്ചിലാണ് മെക്സിക്കൻ മോഡലും സംരംഭകയുമായ ഗ്രേസിയ മുനോസും സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയലും വിവാഹിതരായത്. വിവാഹശേഷം ജിയ ഗോയൽ എന്ന പേരിലാണ് ഗ്രേസിയ അറിയപ്പെടുന്നത്. ഇപ്പോൾ ഒരു ടേക് ഷോയിൽ ഇരുവരുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ദീപീന്ദർ ഗോയൽ. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുക്കവേയാണ് ഇരുവരും തങ്ങൾ തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് മനസ്സുതുറന്നത്.

കുടുംബകാര്യങ്ങൾക്കപ്പുറം ഇന്ന് സൊമാറ്റോയുടെ പ്രവർത്തനങ്ങളിലെ പ്രധാന കണ്ണിയാണ് ജിയ എന്ന് ദീപീന്ദർ പറഞ്ഞു. അടുത്തിടെ ഡെലിവെറി ജീവനക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സോമാറ്റോ ഡെലിവറി ഏജൻ്റുമാരായി ഇരുവരും ഭക്ഷണം വിതരണത്തിന് ഇറങ്ങിയിരുന്നു. ആളുകളുമായി ഇടപെടുന്നതിൽ ജിയയ്ക്ക് പ്രത്യേക കഴിവാണ് ഉള്ളതെന്ന് ഈ സംഭവത്തെക്കുറിച്ച് സൂചിപ്പിച്ച് ദീപീന്ദർ പറഞ്ഞു. മെക്‌സിക്കൻ മോഡലായ ജിയ ദീപീന്ദറിനെ വിവാഹം കഴിച്ചതിന് ശേഷം ഇന്ത്യയിലേക്ക് താമസം മാറിയിരുന്നു. തനതായ സാംസ്കാരിക പശ്ചാത്തലങ്ങളെ സമന്വയിപ്പിച്ച് ദമ്പതികളുടെ ബന്ധം ദീപീന്ദറിൻ്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു.

2005-ൽ ബെയിൻ ആൻഡ് കമ്പനിയിൽ തൻ്റെ കരിയർ ആരംഭിച്ച ദീപീന്ദർ താമസിയാതെ സംരംഭകത്വത്തിലേക്ക് കടന്നു. 2008-ൽ അദ്ദേഹം Foodiebay.com സ്ഥാപിച്ചു. അത് പിന്നീട് ആഗോളതലത്തിൽ അംഗീകൃത ഫുഡ് ഡെലിവറി, റെസ്റ്റോറൻ്റ് അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമായ Zomato ആയി മാറി. ഇന്ന് 41-ാം വയസ്സിൽ 15000 കോടി രൂപയാണ് ദീപീന്ദറിന്റെ ആസ്തി. ജിയയ്ക്ക് മാത്രം ഏകദേശം അഞ്ച് മില്യൺ ഡോളർ ആസ്തിയുണ്ട്.

Gia Goyal, wife of Zomato founder Deepinder Goyal, has transitioned from a model to an entrepreneur, running a luxury consumer products startup. Embracing life in India, Gia is actively involved in Zomato’s operations and supports Deepinder’s work with love and cultural understanding.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version