കോഴിക്കോട്ടേക്കുള്ള സർവീസുകൾ നിർത്താനും കൊച്ചിയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കാനും ബഹ്റൈന്റെ ഗൾഫ് എയർ. ഏപ്രിൽ മുതൽ കരിപ്പൂരിലേക്കുള്ള ഗൾഫ് എയർ സർവീസ് നിർത്തും എന്നാണ് റിപ്പോ‌ർട്ട്. സർവീസ് നിർത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ലെങ്കിലും മാർച്ച് 29 വരെ മാത്രമേ ഈ റൂട്ടിൽ ബുക്കിങുകൾ സ്വീകരിക്കുന്നുള്ളൂ. കൊച്ചിയിലേക്ക് മുൻപ് ആഴ്ചയിൽ നാല് ദിവസം ഉണ്ടായിരുന്ന ഗൾഫ് എയർ സർവീസ് മൂന്നു ദിവസമാക്കി കുറച്ചിട്ടുണ്ട്.

2024 നവംബർ വരെ ആഴ്ചയിൽ എല്ലാ ദിവസവും കേരളത്തിലേക്ക് ഗൾഫ് എയർ സർവീസ് ഉണ്ടായിരുന്നു. ഇതാണ് നവംബർ മുതൽ നാല് ദിവസമാക്കി ചുരുക്കിയത്. ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുമുള്ള സർവീസ് നാല് ദിവസമാക്കി കുറച്ചത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

ഇപ്പോൾ കോഴിക്കോട് സർവീസ് പൂർണമായി നിർത്തലാക്കും എന്ന വാർത്ത യാത്രക്കാരെ സംബന്ധിച്ച് ആശങ്കാജനകമാണ്. 2024ലെ കണക്കുകൾ പ്രകാരം ബഹ്‌റൈൻ-കോഴിക്കോട് റൂട്ടിൽ 94 ശതമാനം യാത്രക്കാരുണ്ടായിരുന്നു. എന്നിട്ടും ഗൾഫ് എയർ സർവീസ് നിർത്തുന്നതിന്റെ കാരണം വ്യക്തമല്ല. കൂടുതൽ ട്രാൻസിറ്റ് യാത്രക്കാരെ എത്തിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഗൾഫ് എയർ നടപടി എന്ന് കരുതപ്പെടുന്നു. 

Gulf Air is set to halt its Kozhikode services from April and reduce Kochi flights to three days a week. This move raises concerns among passengers, especially with 94% occupancy on the Bahrain-Kozhikode route in 2024.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version