60 നേവി കപ്പൽ നിർമിക്കാൻ ഇന്ത്യ

1.5 ട്രില്യൺ രൂപ വിലവരുന്ന 60 വലിയ നാവികസേനാ കപ്പലുകൾ രാജ്യത്ത് നിർമാണത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിലൂടെ 3 ട്രില്യൺ രൂപയുടെ സാമ്പത്തിക നേട്ടവും ആറ് മടങ്ങ് തൊഴിൽനേട്ടവും പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഓരോ കപ്പലിന്റേയും നിർമാണം നേരിട്ടും അല്ലാതെയും 14,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും മോഡി ചൂണ്ടിക്കാട്ടി. മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ ഇന്ത്യൻ നേവി കപ്പലുകളായ ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, ഐഎൻഎസ് വാഗ്ഷീർ  എന്നിവ രാജ്യത്തിന് സമർപ്പിക്കവെയാണ് മോഡിയുടെ പരാമർശം.

ആദ്യമായാണ് ഇന്ത്യ മൂന്ന് പ്രധാന യുദ്ധക്കപ്പലുകൾ ഒരുമിച്ച് കമ്മീഷൻ ചെയ്യുന്നത്. ഇവ മൂന്നും ഇന്ത്യയിൽ നിർമിച്ചതാണ് എന്ന സവിശേഷതയും ഉണ്ട്. മേക്ക് ഇൻ ഇന്ത്യ സംരംഭം ഇന്ത്യയുടെ സായുധ സേനയുടെ കഴിവുകൾ വർധിപ്പിച്ചതിനോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് പുതിയ വഴികൾ തുറന്നു.

കപ്പൽ നിർമാണത്തിൽ നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും ഏകദേശം ഇരട്ടി സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു. രാജ്യത്ത് നിർമാണത്തിലിരിക്കുന്ന ഭൂരിഭാഗം കപ്പലുകളുടെ ഭൂരിഭാഗം ഭാഗങ്ങളും ആഭ്യന്തര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിന്നാണ്-പ്രധാനമന്ത്രി പറഞ്ഞു.

PM Modi announced the construction of 60 Navy ships under the “Make in India” initiative, valued at Rs 1.5 trillion. This project boosts defense, creates jobs, and strengthens India’s self-reliance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version