ഒരു കാലത്ത് പശ്ചിമേഷ്യയിലെ ഏറ്റവും ശക്തരായ രാജ്യങ്ങളിൽ ഒന്നായിരുന്ന ഇറാഖ് ഇന്ന് നിലനിൽപിനായുള്ള പോരാട്ടത്തിലാണ്. 15ാം നൂറ്റാണ്ടിൽ അബ്ബാസി ഖിലാഫത്തിന്റെ ആസ്ഥാനമെന്നും അറിവിന്റെ കേന്ദ്രമെന്നുമുള്ള നിലയ്ക്കാണ് ആധുനിക ചരിത്രത്തിൽ ഇറാഖ് ശ്രദ്ധ നേടിയത്. വ്യാപാരത്തിലും സംസ്കാരത്തിലും വളർച്ച പ്രാപിച്ച ഇറാഖ് അക്കാലത്തെ വിദ്യാഭ്യാസ-സാങ്കേതിക രംഗങ്ങളിൽ മികച്ചു നിന്നു. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദ് അന്ന് ലോകത്തിലെതന്നെ ഏറ്റവും സമൃദ്ധവും ശക്തവുമായ നഗരമായിരുന്നു.
1534 മുതൽ 1918 വരെ ഇറാഖ് ഓട്ടൊമൻ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തോടെ ബ്രിട്ടീഷുകാർ ഓട്ടോമൻസിനെ പരാജയപ്പെടുത്തി ബാഗ്ദാദ് പിടിച്ചടക്കി. ഇതോടെ ഇറാഖിന്റെ പതനം ആരംഭിച്ചു. 1921ൽ ബ്രിട്ടീഷുകാർ മക്കയിലെ ഫൈസൽ ഒന്നാമനെ ഇറാഖിൻ്റെ രാജാവായി നിയമിച്ചു. അശാന്തിയുടേയും യുദ്ധങ്ങളുടേയും നീണ്ട കാലത്തിനാണ് അതിനു ശേഷം ഇറാഖ് സാക്ഷ്യം വഹിച്ചത്. 1932ൽ ഇറാഖ് ഔപചാരികമായി സ്വാതന്ത്ര്യം നേടിയെങ്കിലും രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് ബ്രിട്ടൻ വീണ്ടും രാജ്യം പിടിച്ചടക്കി. ഇതോടെ വൻ സാമ്പത്തിക തിരിച്ചടിയാണ് ഇറാഖ് നേരിട്ടത്.
ബ്രിട്ടീഷുകാർ രാജ്യം വിട്ടു പോയതിനുശേഷവും ഇറാഖിൽ രാഷ്ട്രീയ അസ്ഥിരത തുടർന്നു. 1962ൽ ബ്രിഗേഡിയർ അബ്ദുൾ കരീം ഖാസിം രാജവാഴ്ചയെ അട്ടിമറിച്ചെങ്കിലും രാജ്യത്ത് ആഭ്യന്തര സംഘർഷങ്ങൾ നിലനിന്നു. പിന്നീട് ഇറാഖ് സദ്ദാം യുഗത്തിന് സാക്ഷിയായി. 1979ലാണ്
വർഷങ്ങൾ നീണ്ട കുതന്ത്രങ്ങൾക്കൊടുവിൽ സദ്ദാം ഹുസൈൻ ഇറാഖ് പ്രസിഡൻ്റാകുന്നത്. സദ്ദാം ഭരണത്തിന്റെ ആദ്യകാലങ്ങളിൽ ഇറാഖ് സ്ഥിരത എന്തെന്നറിഞ്ഞു. എന്നാൽ അതും നീണ്ടുപോയില്ല.
1980കളിൽ ഇറാഖ് വീണ്ടും പ്രക്ഷുബ്ധമായി. അയൽരാജ്യമായ ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിലൂടെയായിരുന്നു ഇത്. എട്ട് വർഷത്തോളം നീണ്ടുനിന്ന യുദ്ധം ഇറാഖിന്റെ സമ്പത് വ്യവസ്ഥയെ തകിടം മറിച്ചു. ഇറാനോടുള്ള ഏറ്റുമുട്ടൽ അവസാനിച്ച ഉടൻ ഇറാഖ് കുവൈറ്റിനെ ആക്രമിച്ചു. 1990ലായിരുന്നു ഇത്. കുവൈറ്റിനെ മോചിപ്പിക്കാനെന്ന പേരിൽ 1991ൽ യുഎസും സഖ്യസേനകളും ഓപറേഷൻ ഡെസേർട്ട് സ്റ്റോമിന് തുടക്കം കുറിച്ചു. ഇത് ഇറാഖിന്റെ സമ്പത് വ്യവസ്ഥയുടെ ആണിക്കല്ലിളക്കി. 2003ൽ ഇറാഖ് കൂട്ട നശീകരണ ആയുധങ്ങൾ കൈവശം വെച്ചിരിക്കുന്നു എന്നാരോപിച്ച് യുഎസ് നടത്തിയ ആക്രമണത്തോടെ രാജ്യം ഛിന്നഭിന്നമായി. ഇറാഖിലെ മിക്ക നഗരങ്ങളും അക്കാലത്ത് അമേരിക്ക പിടിച്ചെടുത്തു. 2006ൽ സദ്ദാം ഹുസൈൻ വധിക്കപ്പെട്ടതോടെ ഇറാഖ് ചരിത്രത്തിന്റെ ഒരു യുഗം അവസാനിച്ചു. ഇന്ന് പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിൽ നിന്നും കരകയറാൻ പാടുപെടുന്ന ഇറാഖ് അതിൻ്റെ സുവർണകാലത്തിന്റെ നിഴലായി നിലകൊള്ളുന്നു.
Once the heart of the Abbasid Caliphate, Iraq’s golden era faded, leading to its current struggles. Meanwhile, Turkey has emerged as the strongest Muslim nation, with a booming economy and defense sector in 2024.