ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടക സംഗമമായാണ് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേള അറിയപ്പെടുന്നത്. ജനുവരി 13ന് ആരംഭിച്ച തീർത്ഥാടക സംഗമം ഫെബ്രുവരി 26 വരെ നീളും. ദക്ഷിണേന്ത്യയിൽ നിന്നും മഹാകുംഭമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അവിടെ എത്തിച്ചേരാനുള്ള വിവിധ യാത്രാ മാർഗങ്ങൾ നോക്കാം.

വിമാന മാർഗം പോകാൻ ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് നിരവധി ആഭ്യന്തര വിമാനങ്ങൾ ലഭ്യമാണ്. തിരുവനന്തപുരത്ത് നിന്ന് അലഹാബാദ്, വരാണസി എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സർവീസുകളാണ് നോക്കേണ്ടത്. എന്നാൽ ഇതിൽ അധികവും മുംബൈ, ഡൽഹി അല്ലെങ്കിൽ ബെംഗളൂരു വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകളാണ്. വരാണസിയിൽനിന്നും റോഡ്മാർഗം 3-4 മണിക്കൂർ കൊണ്ട് പ്രയാഗ് രാജിൽ എത്താം. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങൾ ഇതിനായി ലഭ്യമാണ്. ചെന്നൈയിൽ നിന്നും അലഹാബാദ്, വരാണസി വിമാനങ്ങൾ ലഭ്യമാണ്.

ട്രെയിൻ മാർഗം തിരുവനന്തപുരത്ത് നിന്നും പ്രയാഗ് രാജിൽ എത്തിച്ചേരാൻ 35-40 മണിക്കൂർ എടുക്കും. വൻ തിരക്ക് അനുഭവപ്പെടാൻ ഉള്ളതിനാൽ ആദ്യമേ ടിക്കറ്റ് ബുക്ക് ചെയ്തവർക്കേ ടിക്കറ്റി ലഭിക്കാൻ ഇടയുള്ളൂ. ചെന്നൈയിൽ നിന്നും പ്രയാഗ് രാജിലേക്ക് 30 മുതൽ 36 മണിക്കൂർ വരെ സമയം കൊണ്ട് എത്താനാകും. ചെന്നൈ-അലഹാബാദ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12689) പോലുള്ള ട്രെയിനുകളാണ് ലഭ്യമായിട്ടുള്ളത്.

തിരുവനന്തപുരത്ത് നിന്ന് 2500 കിലോമീറ്ററിന് അടുത്തും ചെന്നൈയിൽ നിന്നും 1800 കിലോമിറ്ററിന് അടുത്തുമാണ് പ്രയാഗ് രാജിലേക്കുള്ള ദൂരം. ഈ ദൂരക്കൂടുതൽ കൊണ്ട് തന്നെ റോഡ് മാർഗമുള്ള യാത്രയ്ക്ക് ദിവസങ്ങളെടുക്കും.

Plan your spiritual journey to the Kumbh Mela 2025 in Prayagraj. Discover travel tips, best times, accommodation options, and the significance of the grand ‘Shahi Snan.’

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version