കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളിലൊന്ന് സ്വന്തമാക്കി അദാനി എനെർജി സൊല്യൂഷൻസ് ലിമിറ്റഡ് (AESL). ബദ്‌ല-ഫത്തേപൂർ ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ് പദ്ധതിക്കുള്ള കരാറാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എനെർജി സ്വന്തമാക്കിയത്. പുനരുത്പാദന ഊർജം വഴി വൈദ്യുതി ഉത്പാദിപ്പിച്ച് ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്കും നാഷണൽ ഗ്രിഡിലേക്കും വൈദ്യുതി എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിക്കായി ബദ്‌ലയ്ക്കും ഫത്തേപൂരിനും ഇടയിലുള്ള 2400 കിലോമീറ്റർ ദൂരത്തിൽ 6000 മെഗാവാട്ട് ശേഷിയുള്ള ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ് സംവിധാനം, എച്ച് വിഡിസി ടെർമിനലുകൾ, ട്രാൻസ്മിഷൻ ലൈനുകൾ, എസി നെറ്റ്‌വർക്കുകൾ തുടങ്ങിയവ സ്ഥാപിക്കും. എച്ച് ഡിവിസി സാങ്കേതിക വിദ്യയിലൂടെ പ്രസരണ നഷ്ടം പരമാവധി കുറച്ച് വൈദ്യുതി വിതരണം ചെയ്യാനാകും എന്നതാണ് നേട്ടം. രാജ്യത്തെ കാർബൺ വിമുക്തമാക്കാനുള്ള യാത്രയിൽ അദാനി എനെർജി ലിമിറ്റഡ് നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യസമയത്ത് പദ്ധതി പൂർത്തിയാ്കകുമെന്നും കമ്പനി പ്രതിനിധി പറഞ്ഞു.
Adani Energy Solutions Ltd secures the largest transmission project worth Rs 25,000 crore. The Bhadla-Fatehpur HVDC project boosts renewable energy transfer and strengthens India’s power infrastructure.