റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പകിട്ടിലാണ് രാജ്യവും രാജ്യതലസ്ഥാനവും. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങുകൾ വീക്ഷിക്കാൻ കേരളത്തിൽ നിന്ന് ഒരു രാജാവ് രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽമലയിൽ നിന്നുള്ള മന്നാൻ സമുദായ രാജാവ് രാമൻ രാജമന്നാനും ഭാര്യ ബിനുമോളുമാണ് കേന്ദ്ര സർക്കാറിന്റെ പ്രത്യേക ക്ഷണിതാക്കളായി ചടങ്ങിൽ അതിഥികളായെത്തുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗോത്ര സമൂഹങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിലൊരാളാണ് രാജമന്നാൻ.

കേരളത്തിലെ മൂവായിരത്തോളം വരുന്ന മന്നാൻ ആദിവാസി കുടുംബങ്ങളുടെ തലവനാണ് രാമൻ രാജമന്നാൻ. ദക്ഷിണേന്ത്യയിലെ ഒരേയൊരു ആദിവാസി രാജ വംശമാണിത്. ഇടുക്കിയിൽ 48 പട്ടികവർഗ ഉന്നതികളിലായി മുന്നൂറിലധികം മന്നാൻ കുടുംബങ്ങളുണ്ട്.

മുപ്പത്തിയൊൻപതുകാരനായ രാജമന്നാൻ മന്നാൻ സമുദായത്തിന്റെ പതിനേഴാമത്തെ രാജാവാണ്. 12 വർഷങ്ങൾക്കു മുൻപ് മുൻ രാജാവായിരുന്ന അരിയാൻ രാജമന്നാന്റെ മരണ ശേഷമാണ് രാമൻ രാജമന്നാൻ സിംഹാസനത്തിലേറിയത്. പരമ്പരാഗമായി പിന്തുടർന്നു വരുന്ന ആചാരാനുഷ്ഠാനങ്ങൾ പ്രകാരം രാജാവിന് വലിയ പ്രാധാന്യമാണ് ഈ സമുദായം നൽകിപ്പോരുന്നത്. 

Meet Raman Rajamannan, the 17th king of Kerala’s Mannan tribal community, honored as a special guest at India’s Republic Day celebrations in Delhi.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version