കേരളത്തിന്റെ ഫുഡ് ക്യാപിറ്റൽ എന്നാണ് തലശ്ശേരി അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ തലശ്ശേരിക്കാരനായ ഫസൽ റഹ്മാന് ഭക്ഷ്യമേഖലയെ സംരംഭകമാർഗം ആയി തിരഞ്ഞെടുക്കുന്നതിൽ ആ നാടിന്റെ രുചിപൈതൃകം കൂടി ഒരു ഘടകമായി. ഗൾഫ് ജീവിതത്തിൽ നിന്നും ഫസൽ ഒരു വിധം സംരംഭങ്ങളൊക്കെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിച്ചു. പ്ലാനിങ്, ഓർഗനൈസിങ്, റിസോർസിങ് പോലുള്ള നിരവധി കാര്യങ്ങൾ മിക്ക ബിസിനസ്സുകളിലും ഒന്നാണെന്ന് ഫസൽ ഗൾഫ് ജീവിതത്തിൽ നിന്നും മനസ്സിലാക്കി. ആ ഘട്ടത്തിലാണ് ഫുഡ് ഇൻഡസ്ട്രിയുമായി ബന്ധപ്പെടുന്നതും സ്വന്തമായി അത്തരമൊരു സംരംഭം ആരംഭിക്കുന്നതും.

പേരിനു പിന്നിൽ
മൾട്ടി ക്യൂസീൻ റെസ്റ്റോറന്റ് എന്നത് ഭക്ഷ്യരംഗത്തെ തുടക്കക്കാരെ സംബന്ധിച്ച് വെല്ലുവിളിയാണ്. അത് കൊണ്ട് മിനിമം വിഭവങ്ങളുമായി ചെറിയ തോതിൽ തുടങ്ങുകയായിരുന്നു ഫസലിന്റെ ലക്ഷ്യം. ഗൾഫ് ജീവിതകാലത്ത് കുടുംബവും സുഹൃത്തുക്കളും ഒന്നിച്ചുള്ള യാത്രകളിലും മറ്റും മികച്ച രീതിയിൽ ഗ്രിൽഡ് ചിക്കൻ ഉണ്ടാക്കുന്നതിൽ വിദഗ്ധനായിരുന്നു ഫസൽ റഹ്മാൻ. അങ്ങനെയാണ് ഗ്രിൽ എന്ന വിഭവം തിരഞ്ഞെടുക്കുന്നത്. അതിന്റെ കൂടെ വാക്കിനു പ്രാസം ചേർക്കാൻ ചിൽ കൂടി ചേർത്തപ്പോൾ ഗ്രിൽ ആൻ ചിൽ ജനിച്ചു, സംഭവം ചില്ലായി.

തിരിച്ചടികൾ
ആദ്യമായി ഒരു സംരംഭം തുടങ്ങുന്നതിന്റെ എല്ലാ വിധ ബുദ്ധിമുട്ടുകളും ഫസൽ റഹ്മാൻ തുടക്കകാലത്ത് നേരിട്ടു. എന്നാൽ സംരംഭകത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ അവ ഓരോന്നായി തരണം ചെയ്യാനായി. മികച്ച പ്ലാനിങ്, ഇന്റീരിയർ, ബ്രാൻഡിങ് എന്നിവയിലൂടെയാണ് ഫസൽ ഈ ആദ്യകാല തിരിച്ചടികളെ നേരിട്ടത്. ഗ്രിൽ ആൻ ചില്ലിന്റെ ലോഗോ മുതലുള്ള കാര്യങ്ങളിൽ ഫസൽ സ്വന്തം കയ്യൊപ്പ് ചാർത്തി.

കസ്റ്റമർ റിവ്യൂസ്
ഭക്ഷ്യമേഖലയിൽ ഏറ്റവും സന്തോഷം തരുന്ന കാര്യമാണ് കസ്റ്റമർ റിവ്യൂസ്. ഗ്രിൽ ആൻ ചില്ലിന്റെ ഉപഭോക്താക്കൾ രണ്ടുതരത്തിലാണ്-ഒന്ന് സാധാരണ രീതിയിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ, രണ്ട് ഫ്രാഞ്ചൈസി ബയർ. ഈ രണ്ട് തരം ഉപഭോക്താക്കളേയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്നു എന്നതാണ് ഗ്രിൽ ആൻ ചില്ലിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ഫസൽ.

ഫ്രാഞ്ചൈസി അവസരം
ഭക്ഷണം കഴിക്കാൻ മാത്രമല്ല ഗ്രിൽ ആൻ ചില്ലുമായി ചേർന്ന് ബിസിനസ് ചെയ്യാനുള്ള അവസരവും കമ്പനി ഫ്രാഞ്ചൈസികളിലൂടെ ഒരുക്കുന്നു. ഭക്ഷ്യ വ്യവസായ-സംരംഭ രംഗത്തേക്ക് കടക്കണം എന്നത് മിക്ക പേരുടേയും ആഗ്രഹമാണ്. എന്നാൽ അതിനു പിന്നിൽ നിരവധി നൂലാമാലകൾ ഒളിച്ചിരിപ്പുണ്ട്. അതുകൊണ്ട് പുതുതായി സംരംഭക രംഗത്തേക്ക് എത്തുന്നവർക്ക് വേണ്ട സെറ്റപ്പ് സൗകര്യം, അക്കൗണ്ടിങ് സപ്പോർട്ട്, ഓപറേഷൻ സപ്പോർട്ട്, അഡ്മിൻ കൺട്രോൾ സിസ്റ്റം തുടങ്ങിയ ഗ്രിൽ ആൻ ചിൽ ഫ്രാഞ്ചൈസി സംവിധാനത്തിലൂടെ ഉറപ്പുനൽകുന്നു.

ഒരു ദീർഘകാല ബിസിനസ് അവസരമാണ് ഫ്രാഞ്ചൈസി സംവിധാനത്തിലൂടെ ഗ്രിൽ ആൻ ചിൽ ഉദ്ദേശിക്കുന്നത്. അത്കൊണ്ട് തന്നെ ഫ്രാഞ്ചൈസി എടുക്കുന്നവർ അത്തരത്തിൽ ദീർഘകാലത്തേക്ക് ബിസിനസ് കൊണ്ടുപോകാൻ പ്രാപ്തരാണോ എന്നത് ഗ്രിൽ ആൻ ചിൽ ആദ്യമേ ഉറപ്പുവരുത്തും. സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനാകുന്ന, ഹൈജീനിക് ആയി പ്രവർത്തിക്കാനാകുന്ന ഇതിലെല്ലാമുപരി ഭക്ഷ്യവ്യവസായം ഒരു പാഷൻ ആയി കൊണ്ടു നടക്കുന്ന ആർക്കും ഗ്രിൽ ആൻ ചിൽ ഫ്രാഞ്ചൈസി അവസരം മുതൽക്കൂട്ടാകും.

നല്ല ഭക്ഷണത്തിന് എന്നും ആവശ്യക്കാർ
നല്ല ഭക്ഷണം എല്ലാ കാലത്തും നമ്പർ വൺ ആയിരിക്കുമെന്നും അതിന് ആവശ്യക്കാർ എപ്പോഴും ഉണ്ടാകുമെന്നും പറയും ഫസൽ. നമ്മൾ കുടുംബത്തോടൊപ്പം ഇരുന്ന് കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണമേ നമ്മൾ മറ്റുള്ളവർക്കും വിളമ്പാവൂ. ഈയൊരു ബോധം മനസ്സിലുണ്ടെങ്കിൽ ഭക്ഷ്യ സംരംഭകത്വം മികച്ച ഉയരങ്ങളിലേക്കെത്തും.

നല്ല ഫുഡ് വ്ലോഗേർസ് സംരംഭകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഉപകാരപ്പെടുന്നവരാണ്. എന്നാൽ മിക്ക പ്രമുഖ ഫുഡ് വ്ലോഗേർസും ഇന്ന് തെറ്റായ റിവ്യൂ കൊണ്ട് ഉള്ള പേര് നശിപ്പിച്ചു. സംരംഭകരെ സംബന്ധിച്ച് ഭക്ഷണത്തിന്റെ ക്വാളിറ്റി നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനം. അതില്ലാതെ ചെയ്യുന്ന യാതൊരു തരം പ്രൊമോഷനും ഒരു വിധത്തിലും ഗുണം ചെയ്യില്ല.

Discover how Fazal Rahman turned his passion for grilled chicken into Grill n Chill, a thriving restaurant and franchise opportunity in Kerala’s food industry.

Share.
Leave A Reply

Exit mobile version