ഷോപ്പിങ് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പറുദീസയായാണ് ദുബായ് അറിയപ്പെടുന്നത്. നികുതിയിളവും ആഗോള ട്രേഡിങ് ഹബ്ബ് എന്ന സ്ഥാനവും കൊണ്ടുതന്നെ ലക്ഷ്വറി ബ്രാൻഡുകളും ഉത്പന്നങ്ങളുമെല്ലാം ഇന്ത്യയിൽ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് വിലക്കുറവിൽ ദുബായിൽ ലഭ്യമാണ്. അത്തരത്തിൽ ഇന്ത്യയിൽ വിലക്കൂടുതലും ദുബായിൽ വിലക്കുറവിലും ലഭിക്കുന്ന ചില ഉത്പന്നങ്ങൾ നോക്കാം.

സ്വർണം
സിറ്റി ഓഫ് ഗോൾഡ് എന്നഫിയപ്പെടുന്ന ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവാണ്. കുറഞ്ഞ ഇറക്കുമതി തീരുവയും നികുതി രഹിത ഷോപ്പിങ് അവസരങ്ങളുമാണ് ദുബായിൽ സ്വർണവില ഇന്ത്യയിലേതിനേക്കാൾ കുറയാൻ കാരണം.
ഇലക്ട്രോണിക്സ് ഗാഡ്ജറ്റ്സ്
പുതിയ ഗാഡ്ജറ്റുകൾ വാങ്ങിക്കൂട്ടാൻ ഇഷ്ടപ്പെടുന്ന ടെക് പ്രേമികൾക്ക് പറ്റിയ ഇടമാണ് ദുബായ്. ഏറ്റവും പുതിയ ഐഫോൺ, സാംസങ് ഉത്പന്നങ്ങൾ, ലാപ്ടോപ്പുകൾ, ഗെയിമിങ് കൺസോളുകൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വൻ ഓഫറുകളിൽ ദുബായിൽ ലഭ്യമാണ്.

ആഢംബര വാച്ചുകൾ
ദുബായിൽ വിലക്കുറവിൽ ലഭിക്കുന്നതും ഇന്ത്യയിൽ താരതമ്യേന വില കൂടിയതുമായ ഉത്പന്നങ്ങളാണ് ആഢംബര വാച്ചുകൾ. റോളക്സ്, ഒമേഗ, ടാഗ്ഹ്യൂർ തുടങ്ങിയ ആഢംബര വാച്ച് ബ്രാൻഡുകൾക്ക് നികുതുയിളവ് കാരണം ദുബായിൽ വിലക്കുറവാണ്.

ഫാഷൻ ഉത്പന്നങ്ങൾ
ആഢംബര ഫാഷൻ ബ്രാൻഡുകളായ ഗുച്ചി, ലൂയി വിറ്റൺ, പ്രാഡ തുടങ്ങിയവയുടെ ഉത്പന്നങ്ങൾ ദുബായി വിലക്കുറവിൽ ലഭിക്കും. ഇത്തരം ഉത്പന്നങ്ങൾക്ക് സീസണൽ സെയിലുകളിലും വൻ ഓഫറുകൾ ഉണ്ടാകാറുണ്ട്.
Planning a shopping spree in Dubai? Discover five luxury items—gold, electronics, watches, fashion, and dry fruits—that are surprisingly cheaper in Dubai compared to New Delhi, India.
