അബുദാബിയിൽ മെഥനോൾ പ്ലാന്റുമായി Ta’ziz

യുഎഇയിലെ ആദ്യത്തെ മെഥനോൾ പ്ലാന്റ് നിർമിക്കുന്നതിനായി അബുദാബി കേന്ദ്രീകരിച്ചുള്ള രാസവസ്തു നിർമാതാക്കളായ തഅ്സീസ് (Ta’ziz). കമ്പനി ഇതിനായി സാംസങ് ഇ&എയ്ക്ക് (Samsung E&A) 6.2 ബില്യൺ ദിർഹത്തിന്റെ കരാർ നൽകി. ഭാവിയിൽ പ്രതിവർഷം 1.8 ദശലക്ഷം ടൺ ഉൽപാദന ശേഷിയുള്ള പ്ലാന്റ് നിർമിക്കാനാണ് പദ്ധതി. നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മെഥനോൾ പ്ലാന്റുകളിൽ ഒന്നായി തഅ്സീസ് മെഥനോൾ പ്ലാൻ്റ് മാറും.

അബുദാബിയിലെ അൽ റുവൈസ് ഇൻഡസ്ട്രിയൽ സിറ്റിയിലാണ് പ്ലാൻ്റ് നിർമാണം. നിർമാണപ്രവർത്തനങ്ങൾ 2028ഓടെ പൂർത്തിയാക്കും. ലോകോത്തര നിലവാരമുള്ള സംയോജിത രാസവസ്തു ആവാസവ്യവസ്ഥ സൃഷ്ടിച്ച് യുഎഇയുടെ വ്യാവസായിക വളർച്ചയെ മുന്നോട്ട് നയിക്കുകയാണ് തഅ്സീസ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.

സുസ്ഥിര രാസവസ്തു നിർമാണത്തിൽ യുഎഇയുടെ നേതൃസ്ഥാനം ഉറപ്പിക്കുന്നതിൽ പദ്ധതി പ്രധാന പങ്ക് വഹിക്കും. രാസവസ്തു മേഖലയെ നയിക്കാനുള്ള തഅ്സീസിന്റെ ശ്രമങ്ങൾ പദ്ധതിയിലൂടെ ശക്തിപ്പെടുമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.

Ta’ziz awards a Dh6.2 billion contract to Samsung E&A to build the UAE’s first methanol plant in Al Ruwais, set for completion by 2028.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version