അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം (59 കോടിയിലേറെ ഇന്ത്യൻ രൂപ) നേടി പ്രവാസി മലയാളി. ഷാര്‍ജയിൽ ജോലി ചെയ്യുന്ന ആഷിക് പടിഞ്ഞാറത്തിനെ തേടിയാണ് അബുദാബി ബിഗ് ടിക്കറ്റിൽ ഗ്രാൻഡ് ഭാഗ്യം എത്തിയത്.

കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റിന്‍റെ 271ാം നറുക്കെടുപ്പിലാണ് ആഷിക്കിനെ തേടി ഭാഗ്യമെത്തിയത്. 456808 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. ജനുവരി 29ന് എടുത്ത ടിക്കറ്റാണ് ആഷിക്കിന് ഭാഗ്യം കൊണ്ടുവന്നത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഓഫറിലൂടെയാണ് ടിക്കറ്റ് വാങ്ങിയത്. രണ്ട് ടിക്കറ്റ് വാങ്ങിയപ്പോള്‍ സൗജന്യമായി ലഭിച്ച ടിക്കറ്റിനെയാണ് ഭാഗ്യം തുണച്ചത് എന്ന സവിശേഷതയും ഉണ്ട്.

19 വര്‍ഷമായി യുഎഇയിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ആഷിക്. കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം ഭാഗ്യ പരീക്ഷണം നടത്തിവരുന്നു. ഒറ്റയ്ക്കാണ് ടിക്കറ്റെടുക്കാറുള്ളത്. കുറഞ്ഞത് 100 ടിക്കറ്റെങ്കിലും ഇതുവരെ എടുത്തിട്ടുണ്ടാകുമെന്നും ആഷിക് വ്യക്തമാക്കി.

Indian expat Ashik Patinharath wins Dh25 million in Big Ticket’s series 271 draw in Abu Dhabi. Read about his journey, plans, and other winners.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version