https://youtube.com/shorts/CuVh1b81Rjo

ഫെബ്രുവരി ഏഴിനാണ് പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെ വിവാഹം. ദിവ ജെയ്‌മിൻ ഷായാണ് വധു. ലളിതമായി ചടങ്ങുകളോടെയായിരിക്കും വിവാഹമെന്ന് അദാനി കുടുംബം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ വിവാഹത്തിന് മുമ്പേ വമ്പൻ പ്രഖ്യാപനത്തിലൂടെ വാർത്തകളിൽ ഇടംപിടിക്കുകയാണ് ജീത് അദാനിയും ദിവ ഷായും. എല്ലാ വർഷവും അംഗപരിമിതരായ 500 സ്ത്രീകളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വീതം സംഭാവന നൽകുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. വിവാഹത്തോടനുബന്ധിച്ച് നടത്തിയ മംഗൾ സേവ ആഘോഷങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം.

21 അംഗപരിമിത ദമ്പതികളെ ആദരിച്ചാണ് ജീത്ത് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ജീത്തിന്റേയും ദിവയുടേയും പ്രഖ്യാപനം സമൂഹമാധ്യമങ്ങളിലൂടെ ഗൗതം അദാനി തന്നെയാണ് പങ്കുവെച്ചത്. മംഗൾ സേവ ആഘോഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തന്റെ മകൻ ജീത്തും മരുമകൾ ദിവയും മഹത്തായ പ്രതിജ്ഞയോടെ വിവാഹ ജീവിതം ആരംഭിക്കാൻ ഒരുങ്ങുകയാണ്. എല്ലാ വർഷവും 500 ദിവ്യാംഗ സഹോദരിമാരുടെ വിവാഹത്തിന് 10 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് അവർ ‘മംഗൾ സേവ’ പ്രതിജ്ഞയെടുത്തു. ഒരു പിതാവെന്ന നിലയിൽ പ്രതിജ്ഞ തനിക്ക് സംതൃപ്തി നൽകുന്നുവെന്ന് ഗൗതം അദാനി പറഞ്ഞു. ദമ്പതികളുടെ മാതൃകാപരമായ തീരുമാനം നിരവധി കുടുംബങ്ങളെ സന്തോഷത്തോടെയും അന്തസ്സോടെയും ജീവിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുപത്തിയേഴുകാരനായ ജീത് അദാനി 2019ലാണ് അദാനി ഗ്രൂപ്പിൽ ചേർന്നത്. നിലവിൽ അദാനി എയർപോർട്ട് ഹോൾഡിംഗ്‌സിന്റെ ഡയറക്ടറാണ് ജീത്. പെൻസിൽവാനിയ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയായ ജീത്, അദാനി ഗ്രൂപ്പിന്റെ പ്രതിരോധം, പെട്രോകെമിക്കൽസ് തുടങ്ങിയ സംരംഭങ്ങളുടേയും മേൽനോട്ടം വഹിക്കുന്നു. ഗ്രൂപ്പിന്റെ ഡിജിറ്റൽ മേഖലയുടെ ചുമതലയും ജീത്തിനാണ്.

The Adani family launches the ‘Mangal Seva’ initiative, providing ₹10 lakh annually to 500 newly married women with disabilities. Learn how this program empowers differently-abled women.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version