സ്വർണ്ണത്തേക്കാൾ മൂല്യമുള്ള ഡയമണ്ട്! അന്തസ്സിന്റെ അടയാളമായി സമൂഹം അംഗീകരിച്ച വജ്ര കാന്തി. ക്യാരറ്റ്, കട്ട്, കളർ പിന്നെ ക്ലാരിറ്റി-ഇങ്ങനെ 4 സി കളിൽ വിലയും മൂല്യവും നിശ്ചയിക്കപ്പെടുന്ന വജ്രാഭരണങ്ങൾ. മൂല്യം കൊണ്ടും കാഴ്ചയിലുണ്ടാക്കുന്ന അത്ഭുതം കൊണ്ടും ആഢ്യത്വം കൊണ്ടും ഡയമണ്ട് എത്രയോ പണത്തൂക്കം മുന്നിലാണ്. കല്യാണം ഉൾപ്പെടെ മലയാളിയുടെ ആഘോഷങ്ങളിൽ വൈകാരിക സമ്മാനമായി ഡയമണ്ട് ആഭരണങ്ങൾ സ്ഥാനം നേടിക്കഴിഞ്ഞു. അവിടെ കേരളത്തിന്റെ സ്വന്തം ഡയമണ്ട് ഡിസൈനർ ജുവല്ലേഴ്സ് ആയ കീർത്തി ഡയമണ്ട്സ് (Kirthi Diamonds) അതിന്റെ 25ാം വാർഷികം ആഘോഷിക്കുകയാണ്.
ഡയമണ്ടുകളുടെ മാത്രം ജ്വല്ലറിയെക്കുറിച്ച് മലയാളികൾ കേട്ടിട്ടില്ലാത്ത കാലത്താണ് ഡയമണ്ട് ആഭരണങ്ങൾ ഡിസൈൻ ചെയ്യാനുള്ള ആഗ്രഹവുമായി കാൽനൂറ്റാണ്ട് മുമ്പ് വിനോദിനി വിശ്വനാഥ് എന്ന വനിതാ സംരംഭക മുന്നോട്ട് വരുന്നത്. തന്റെ മാതാവ് കാണിച്ച ആ ധൈര്യത്തിന് മെക്കാനിക്കൽ എഞ്ചിനീയറായ മകൻ ശേഖർ മേനോൻ ക്രിയാത്മക പിന്തുണ നൽകിയപ്പോൾ ഡയമണ്ടിൽ വസന്തം വിരിയുന്ന ഡിസൈനുകൾ പിറന്നു. അതാണ് ആ അമ്മയും മകനും ഒന്നിച്ച് വിജയിപ്പിച്ച കീർത്തി ഡയമണ്ട്സ് എന്ന സംരംഭം.
വജ്രത്തിന്റെ വശ്യതയും ചാരുതയും എപ്പോഴും അതിന്റെ ഡിസൈൻ കട്ടിലാണ്. പത്തിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് മുംബൈയിൽ നിന്ന് ഡിസൈൻ കട്ടും ഡയമണ്ട് ബിസിനസ്സിന്റെ മറ്റ് കാര്യങ്ങളും കൃത്യമായി മനസ്സിലാക്കിയാണ് വിനോദിനി ഡയമണ്ടിൽ ആഭരണങ്ങൾ നിർമിച്ചു തുടങ്ങിയത്. ഇപ്പോൾ കീർത്തി ഡയമണ്ട്സ് ചീഫ് ഡിസൈനർ കൂടിയായ മകൻ ശേഖർ കൂടുതൽ ക്രിയാത്മകമായ ഡിസൈനുകൾ ഡയമണ്ടിൽ കൊണ്ടുവന്നപ്പോൾ, പുതിയ തലത്തിൽ മനോഹരമായ വജ്രാഭരണങ്ങൾ പിറക്കുന്നു.
ശേഖർ അടിസ്ഥാനപരമായി ഡിസൈനറാണ്.ശേഖറിന് മെക്കാനിക്കൽ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും യന്ത്രങ്ങളുടെ പ്രവർത്തനരീതികളേക്കാൾ അവയുടെ ഡിസൈനിനോടായിരുന്നു ശേഖറിനു കമ്പം. ഇറ്റലിയിലെ മിലാനിൽ നിന്നാണ് ജുവല്ലറി ഡിസൈനിംഗ് പഠിച്ചത്. ആ ഇഷ്ടം തന്നെയാണ് ആഭരണ ഡിസൈൻ രംഗത്തേക്ക് തിരിയാനും ശേഖറിനെ പ്രേരിപ്പിച്ചത്. ഇഷ്ടമുള്ള ജോലി വളരെ ഇഷ്ടത്തോടു കൂടി ശേഖർ ചെയ്തുതുടങ്ങിയപ്പോൾ അതിമനോഹരമായ ഡിസൈനർ ഡയമണ്ട് ആഭരണങ്ങൾക്ക് കീർത്തിയുടെ കീർത്തി ഉയർന്നു. ഇന്ന് കേരളമാകെ കീർത്തിക്ക് ലോയൽ കസ്റ്റമർ ബേസുണ്ട്. കാരണം ഡയമണ്ട് ബിസിനസ്സിൽ ഏറ്റവും മുഖ്യം വജ്രത്തിന്റെ ക്വാളിറ്റിയും വിശ്വാസ്യതയുമാണ്. 25 വർഷമായി വളരെ എക്സ്ക്ലൂസീവായ മാർക്കറ്റിൽ തങ്ങളുടേയായ സ്ഥാനം കീർത്തി നേടിയത് ആ വിശ്വാസ്യതയിലൂടെയും നിലവാരത്തിലൂടെയുമാണെന്ന് ശേഖർ പറയുന്നു.
പ്രകൃതിയിൽ നിന്നുള്ള പ്രചോദനങ്ങളിലാണ് ശേഖറിന്റെ ഡയമണ്ട് ഡിസൈനുകൾ പിറക്കുന്നത്. അതിന്റെ ഉദാഹരണമാണ് കീർത്തിയുടെ അടച്ച്കെട്ട് മാല പോലുള്ളവ. വധുവിന്റെ ഡേറ്റ് ജനന തീയതി വെച്ച്, ആ ദിവസത്തെ പ്ലാനറ്ററി പൊസിഷൻസ് ഗണിച്ച്, നക്ഷത്രങ്ങളും ഗ്രഹങ്ങളും നിൽക്കുന്ന മാതൃകയിലാണ് ഈ ഡയമണ്ട് നെക്ലലസ് ഡിസൈൻ ചെയ്തിരിക്കുന്നത്. പാരമ്പര്യ ഡിസൈനുകളിലും സമകാലിക രീതിയിലും കീർത്ത് ഡയമണ്ട് ആഭരണങ്ങൾ നിർമിക്കുന്നു. ഓരോ ഉപഭോക്താവിനേയും മനസ്സിലാക്കി അവർ മനസ്സിൽ കാണുന്ന ഡിസൈൻ വജ്രത്തിൽ യാഥാർത്ഥ്യമാക്കാൻ ശേഖറിനും കീർത്തിക്കും സാധിക്കുന്നു. അത് കൊണ്ടുതന്നെ കീർത്തിയുടെ ഓരോ ആഭരണവും അത് വാങ്ങി അണിയുന്ന ആളുകളുടെ ജീവിതത്തെ വജ്രം പോലെ ശോഭയുള്ളതാക്കുന്നു.
Keerthy Diamonds, Kerala’s renowned diamond jeweler, celebrates 25 years of excellence. Founded by Vinodini Viswanath and led by Shekhar Menon, Keerthy is known for exquisite designs and unmatched quality.