അമേരിക്ക നാടുകടത്തിയ 104 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ വഹിച്ചുള്ള യുഎസ് വിമാനം ഇന്ത്യയിലെത്തി. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമാണ് വിമാനമെത്തിയത്. അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണഘൂടം തുടക്കം കുറിച്ച നടപടികളുടെ ഭാഗമായാണ് ഇന്ത്യയിൽ നിന്നുളള കുടിയേറ്റക്കാരെ മടക്കി അയച്ചത്.

പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയെത്തിയിരിക്കുന്നത്. ഇവരെ വൈദ്യ പരിശോധന അടക്കം നടത്തിയതിനു ശേഷം അതാത് സംസ്ഥാനങ്ങളിലേക്ക് അയക്കും. തിരിച്ചെത്തിയവർക്ക് വീടുകളിലേക്ക് മടങ്ങിപ്പോകുന്നതിനായി യാത്രാസൗകര്യവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ലോകമെങ്ങും നിന്നുള്ള അനധികൃത കുടിയേറ്റക്കാരിൽ നിന്നും 15 ലക്ഷം കുടിയേറ്റക്കാരെയാണ് യുഎസ് ഇപ്പോൾ മടക്കിയയക്കുന്നത്. ആദ്യഘട്ടത്തിൽ മടക്കി അയക്കാനുള്ള ഇന്ത്യക്കാരുടെ പട്ടികയും അമേരിക്ക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിൽ 18000 ഇന്ത്യക്കാരാണ് ഉള്ളത്. ഇവരെ ഘട്ടം ഘട്ടമായി ഇന്ത്യയിലേക്ക് നാടുകടത്തും. രേഖകൾ ഇല്ലാതെ അമേരിക്കയിൽ തുടരുന്ന വിദേശ പൗരൻമാരെ നാട് കടത്തുന്ന നടപടി കർശനമാക്കും എന്ന് ട്രംപ് സത്യപ്രതിജ്ഞാ വേളയിൽത്തന്നെ പ്രഖ്യാപിച്ചിരുന്നു.

A US military C-17 aircraft deported 104 Indians for illegal residency. Indian authorities facilitated repatriation as illegal migration concerns rise.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version