Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നഗര-ഗതാഗത വികസനത്തിന് ഊന്നൽ നൽകി ബജറ്റ്
News Update

നഗര-ഗതാഗത വികസനത്തിന് ഊന്നൽ നൽകി ബജറ്റ്

നഗര വികസനത്തിനും ഗതാഗത വികസനത്തിനും പ്രത്യേക പദ്ധതികളുമായി സംസ്ഥാന ബജറ്റ്. മൂന്ന് പ്രധാന നഗരങ്ങളുടെ വികസനത്തിനായി മെട്രോപൊളിറ്റൻ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗര വികസനത്തിനായാണ് മെട്രോപൊളിറ്റൻ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കുക. പാലങ്ങൾ, റോഡുകൾ എന്നിവ നിർമിക്കുന്നതിന് ബജറ്റിൽ 3061 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
News DeskBy News Desk7 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നഗര വികസനത്തിനും ഗതാഗത വികസനത്തിനും പ്രത്യേക പദ്ധതികളുമായി സംസ്ഥാന ബജറ്റ്. മൂന്ന് പ്രധാന നഗരങ്ങളുടെ വികസനത്തിനായി മെട്രോപൊളിറ്റൻ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗര വികസനത്തിനായാണ് മെട്രോപൊളിറ്റൻ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കുക. പൊതുമരാമത്ത് വകുപ്പിനായി പാലങ്ങൾ, റോഡുകൾ എന്നിവ നിർമിക്കുന്നതിന് ബജറ്റിൽ 3061 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഗതാഗത മേഖലയിൽ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുണ്ട്. വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന വളർച്ചാ തൃകോണ പദ്ധതിയാണ് (വികെപിജിടി) ഇതിൽ പ്രധാനം. പദ്ധതിക്കായി 1000 കോടി രൂപ സംസ്ഥാനം വകയിരുത്തിയിട്ടുണ്ട്. ദേശീയ പാത 66, പുതിയ ഗ്രീൻഫീൽഡ് ദേശീയപാത 744 എംസി റോഡ്, മലയോര തീരദേശ ഹൈവേ, റെയിൽപ്പാതകൾ എന്നിവയുടെ വികസനത്തിന് ഈ പദ്ധതി കാരണമാകും. തീരദേശ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനും സർക്കാർ ബജറ്റിൽ ഊന്നൽ നൽകുന്നു. ഇതോടൊപ്പം ഉൾനാടൻ ജലഗതാഗതത്തിന് 500 കോടി രൂപ, പ്രധാനമന്ത്രി റോഡ് പദ്ധതിക്കായി 80 കോടി രൂപ എന്നീ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.

മെട്രോ റെയിൽ വികസനമാണ് ബജറ്റിലെ മറ്റൊരു ആകർഷണം. കൊച്ചി മെട്രോ വികസനം തുടരുമെന്നും തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപന വേളയിൽ പറഞ്ഞു. ഇതിനു പുറമേ കോഴിക്കോടും മെട്രോ റെയിൽ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അതിവേഗ റെയിൽപ്പാത വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പരാമർശം നടത്തി.

തെക്കൻ കേരളത്തിൽ പുതിയ കപ്പൽ നിർമാണ ശാലയ്ക്കായി സംസ്ഥാനം കേന്ദ്രവുമായി സഹകരിക്കുമെന്ന പ്രഖ്യാപനവും കേരളത്തിന്റെ വികസന പ്രതീക്ഷകൾക്ക് ഊർജം നൽകുന്നതാണ്. 

Kerala Budget 2025 focuses on urban and transport development with a Rs 1000 crore Vizhinjam-Kollam-Punalur Growth Triangle Project, metro expansion, and new highways.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil