ഇതിഹാസ വ്യവസായി രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ പരാമർശിച്ച പേരുകളിൽ അത്ര പരിചിതമല്ലാത്ത ഒരു പേരാണ് മോഹിനി മോഹൻ ദത്ത എന്ന എം.എം. ദത്തയുടേത്. 500 കോടി രൂപ രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ ദത്തയ്ക്കായി മാറ്റി വെച്ചിരിക്കുന്നു എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ജാർഖണ്ഡിലെ ജംഷഡ്പൂരിലുള്ള വ്യവസായിയായ എം.എം. ദത്ത ടാറ്റ ഗ്രൂപ്പിലെ മുൻ ജീവനക്കാരനും രത്തൻ ടാറ്റയുടെ വിശ്വസ്തനുമായിരുന്നു.
സ്റ്റാലിയന്‍ എന്ന ട്രാവല്‍ ഏജന്‍സിയുടെ ഉടമായിരുന്ന ദത്ത സ്ഥാപനത്തെ 2013ല്‍ ടാറ്റയുടെ താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, താജ് സർവീസസ് എന്നിവയിൽ ലയിപ്പിച്ചു. നിലവിൽ മോഹിനി മോഹൻ ദത്തയ്ക്കും കുടുംബത്തിനും സ്റ്റാലിയനിൽ 80 ശതമാനം പങ്കാണ് ഉള്ളത്. ദത്തയുടെ മകളും ടാറ്റ ട്രസ്റ്റ് ജീവനക്കാരിയാണ്. 8000 കോടി രൂപയോളമാണ് രത്തൻ ടാറ്റയുടെ ആസ്തി. ഇതിൽ ഏറിയ പങ്കും അദ്ദേഹം തന്റെ വിൽപത്രത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്.
Ratan Tata’s will includes a mention of Mohini Mohan Datt, allocating ₹500 crore to him. Datt, a former Tata Group employee and industrialist, played a key role in the integration of his company into the Taj Group.