ഹിപ്ഹോപ്പ്-റാപ്പ് സംഗീതലോകത്ത് വളരെ പെട്ടെന്ന് പേരെടുത്ത അമേരിക്കൻ റാപ്പർ ആണ് ബ്ലൂഫേസ് എന്ന ജോനാഥൻ ജമാൽ പോർട്ടർ. സ്വതസിദ്ധമായ റാപ്പിങ് ശൈലി കൊണ്ട് ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ ബ്ലൂഫേസ് സമ്പത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. താരത്തിന്റെ ആസ്തിയും മറ്റ് സാമ്പത്തിക വിശേഷങ്ങളും അറിയാം.

1997ൽ കാലിഫോർണിയയിൽ ജനിച്ച ജോനാഥന് ചെറുപ്പം തൊട്ടേ സംഗീതത്തിൽ കമ്പമുണ്ടായിരുന്നു. 2018ൽ കോളേജ് കാലത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ ആദ്യ ശ്രദ്ധേയ ട്രാക്കായ റെസ്പെക്ട് മൈ ക്രിപ്പിൻ പുറത്തിറങ്ങുന്നത്. ആരാധകപ്രശംസ പിടിച്ചു പറ്റിയ ഈ ഗാനത്തിനു ശേഷം പിന്നീട് ജോനാഥന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ആറ് വർഷങ്ങൾക്കിപ്പുറം നാല് മില്യൺ ഡോളർ ആസ്തിയാണ് ബ്ലൂഫേസിന് ഉള്ളത്.

2018ൽ ഹിപ്ഹോപ്പ് റെക്കോർഡ് ലേബലായ ക്യാഷ് മണി വെസ്റ്റുമായി കരാർ ഒപ്പിട്ട താരം Thotiana എന്ന പ്ലാറ്റിനം സെർട്ടിഫൈഡ് സിംഗിൾ ഇറക്കി. കാർഡി ബി, വൈജി തുടങ്ങിയ ഗായകരോടൊപ്പമുള്ള പാട്ടുകളും ശ്രദ്ധേയമായി. 2021ൽ അദ്ദേഹം സ്വനം റെക്കോർഡ് ലേബൽ പുറത്തിറക്കി.

മ്യൂസിക് സെയിൽസിന് പുറമേ റൊയാൽറ്റി, ലൈവ് കൺസേർട്ടുകൾ, ബ്രാൻഡ് എൻഡോർസ്മെന്റ്, മറ്റ് ബിസിനസ് സംരംഭങ്ങൾ എന്നിവയിലൂടെയാണ് ബ്ലൂഫേസിന്റെ സമ്പാദ്യം. സമൂഹമാധ്യമങ്ങളിൽ നിന്നും അദ്ദേഹത്തിന് മികച്ച വരുമാനമുണ്ട്.

Discover Blueface’s net worth, career journey, and income sources, including music sales, concerts, brand deals, and real estate investments.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version