ഇന്ത്യയിലെ 'അന്താരാഷ്ട്ര' റെയിൽവേ സ്റ്റേഷനുകൾ

രാജ്യാന്തര യാത്രകൾക്കായി സാധാരണ അധികമാരും ട്രെയിനുകൾ ഉപയോഗിച്ചു കാണാറില്ല. എന്നാൽ ഇന്ത്യയിൽ നിന്നും നേപ്പാൾ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിലേക്ക് ട്രെയിൻ സർവീസുകൾ ഉണ്ട്. അത്തരത്തിൽ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര ട്രെയിനുകളെ അയൽരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ ഏതെല്ലാമാണെന്ന് നോക്കാം.

ഹൽദിബാരി റെയിൽവേ സ്റ്റേഷൻ
പശ്ചിമ ബംഗാളിൽ ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷനാണിത്. ബംഗ്ലാദേശിലേക്ക് ഈ സ്റ്റേഷനിൽ നിന്നും വെറും 4.5 കിലോമീറ്റർ മാത്രമേയുള്ളൂ. ന്യൂ ജൽപൈഗുരി മുതൽ ബംഗ്ലാദേശിലെ ധാക്ക വരെയുള്ള മിതാലി എക്സ്പ്രസ്സ് എന്ന ട്രെയിനിന് ഇവിടെ സ്റ്റോപ്പുണ്ട്.  

ജയ്നഗർ റെയിൽവേ സ്റ്റേഷൻ
ബിഹാറിലെ മധുബാനി ജില്ലയിലുള്ള റെയിൽവേ സ്റ്റേഷനാണിത്. നേപ്പാൾ അതിർത്തിയിൽനിന്നും നാല് കിലോമീറ്റർ അകലെയാണ് ജയ്നഗർ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. നേപ്പാളിലെ കുർത്ത സ്റ്റേഷനുമായി ജയ്നഗർ സ്റ്റേഷൻ ബന്ധിപ്പിക്കുന്നു.

സിൻഗബാദ് റെയിൽവേ സ്റ്റേഷൻ
പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലാണ് ഈ സ്റ്റേഷൻ. ബംഗ്ലാദേശിലെ റോഹൻപൂർ സ്റ്റേഷനുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന സിൻഗബാദ് റെയിൽവേ സ്റ്റേഷൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക് കൈമാറ്റത്തിൽ  പ്രധാന പങ്ക് വഹിക്കുന്നു. നേപ്പാളിൽ നിന്നുള്ള ചരക്ക് ഗതാഗതത്തിലും ഈ സ്റ്റേഷൻ സഹായകരമാകുന്നു.

പെട്രാപോൾ റെയിൽവേ സ്റ്റേഷൻ
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിൽ സ്ഥിതിചെയ്യുന്ന പെട്രാപോൾ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ അതിർത്തി റെയിൽവേ സ്റ്റേഷനാണ്. കൊൽക്കത്തയേയും ബംഗ്ലാദേശിലെ ഖുൽനയേയും ബന്ധിപ്പിക്കുന്ന ബന്ധൻ എക്സ്പ്രസ് ഇവിടെനിന്നാണ് ആരംഭിക്കുന്നത്.

രാധികാപൂർ റെയിൽവേ സ്റ്റേഷൻ
ഇന്തോ ബംഗ്ലാദേശ് ബോർഡറിലെ സീറോ പോയിന്റ് സ്റ്റേഷനാണ് രാധികാപൂർ റെയിൽവേ സ്റ്റേഷൻ. ആസ്സാം, ബിഹാർ എന്നീ സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ പ്രധാന പങ്ക് വഹിക്കുന്ന സ്റ്റേഷൻ ബ്ംഗ്ലാദേശിലെ ബിറാൽ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു.

Explore India’s key cross-border railway stations connecting Bangladesh and Nepal, including Haldibari, Jaynagar, Singhabad, Petrapole, and Radhikapur, fostering trade and travel.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version