സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ദിനംപ്രതി ഫോളോവേഴ്സിനെ കൂട്ടുന്നതിനൊപ്പം വൻ തുക വരുമാനമായും നേടുന്നവരാണ്. ഇത്തരത്തിൽ ഇന്ത്യയിലെ അതിസമ്പന്നരായ അഞ്ച് യൂട്യൂബർമാർ ആരെല്ലാമെന്ന് നോക്കാം.

ടെക്നിക്കൽ ഗുരുജി-ഗൗരവ് ചൗധരി (Technical Guruji-Gaurav Chaudhary)
യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെക് യൂട്യൂബർ ഗൗരവ് ചൗധരിയാണ് നിലവിൽ ഏറ്റവും സമ്പന്നനായ ഇന്ത്യൻ യൂട്യൂബർ. ടെക്നിക്കൽ ഗുരുജി എന്ന യൂട്യൂബ് ചാനലിനൊപ്പം ഗൗരവ് ചൗധരി എന്ന സ്വന്തം പേരിലും അദ്ദേഹത്തിന് യൂട്യൂബ് ചാനലുണ്ട്. 356 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ബിബി കി വൈൻസ്-ഭുവം ബാം (BB ki Vines-Bhuvam Bam)
കോമഡി വീഡിയോയിലൂടെ ശ്രദ്ധേയനായ ഭുവം ബാം 2015ലാണ് ബിബി കി വൈൻസ് എന്ന ചാനൽ ആരംഭിച്ചത്. 26.5 മില്യൺ സബ്സ്ക്രബേർസാണ് ചാനലിന് ഇന്നുള്ളത്. ഭുവം ബാമിന്റെ ആസ്തിയാകട്ടെ 122 കോടി രൂപയാണ്.

അമിത് ഭദാന (Amit Bhadana)
സ്വന്തം പേരിൽ തന്നെയാണ് അമിത് ഭദാനയുടെ യൂട്യൂബ് ചാനൽ. 2012ൽ അമിത് ചാനൽ ആരംഭിച്ചിരുന്നെങ്കിലും സജീവമായി വീഡിയാ ഇടാൻ ആരംഭിച്ചത് 2017 മുതലാണ്. 80 കോടി രൂപയാണ് അമിത്തിന്റെ നിലവിലെ ആസ്തി.

കാരിമിനാറ്റി-അജയ് നഗർ (Carry Minati-Ajey Nagar)
കാരിമിനാറ്റി, കാരി ഈസ് ലൈവ് എന്നീ രണ്ട് യൂട്യൂബ് ചാനലുകളാണ് അജയ് നഗറിന് ഉള്ളത്. പ്രധാനമായും ഗെയിമിങ് വീഡിയോകൾ ചെയ്യുന്ന അജയിന്റെ ആസ്തി 50 കോടി രൂപയാണ്.

നിഷ മധുലിക (Nisha Madhulika)
പാചക വിദഗ്ധയായ നിഷ മധുലിക സ്വന്തം പേരിൽ തന്നെയാണ് യൂട്യൂബ് ചാനലും നടത്തുന്നത്. 14.7 മില്യൺ സബ്സ്ക്രബേർസുള്ള നിഷയുടെ ആസ്തി 43 കോടി രൂപയാണ്.

Discover India’s highest-paid YouTubers, including Gaurav Chaudhary, Bhuvan Bam, CarryMinati, and more. Learn about their net worth and rise to fame in the digital world.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version