ബെവ്കോ ഔട്ട്ലെറ്റ് തുറക്കാൻ കൊച്ചി മെട്രോ

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റുകൾ തുടങ്ങും. വരുമാന വർധനവ് ലക്ഷ്യമിട്ടാണ് മെട്രോ സ്റ്റേഷനുകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറന്ന് മദ്യ വിൽപന നടത്താൻ കെഎംആർഎൽ തീരുമാനത്തിലെത്തിയത്. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തിൽ പ്രീമിയം ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കുക. ബിവറേജസ് കോർപറേൽൻ ആവശ്യപ്പെട്ടതനുസരിച്ച് ഇതിനായി ഈ രണ്ട് സ്റ്റേഷനുകളിൽ സ്ഥലവും കെഎംആർഎൽ അനുവദിച്ചിട്ടുണ്ട്.

ഔട്ട്‌ലെറ്റുകൾ പ്രവർത്തനമാരംഭിക്കുന്നതിനായുള്ള തുടർ ചർച്ചകളും നടപടികളും പുരോഗമിക്കുകയാണ്. ഔട്ട്‌ലെറ്റിന്റെ പ്രവർത്തന മാനദണ്ഡങ്ങളിലും വൈകാതെ തീരുമാനമുണ്ടാകും.മുൻപ് കളമശേരി സ്റ്റേഷനിൽ വാണിജ്യ ആവശ്യങ്ങൾക്കായി സ്ഥലം അനുവദിച്ച് ലൈസൻസ് നൽകിയിരുന്നു.ബാങ്കുകൾക്കും ഇത്തരത്തിൽ മെട്രോ സ്‌റ്റേഷനുകളിൽ സ്ഥലം അനുവദിച്ചിരുന്നു.

ആലുവ, കമ്പനിപ്പടി എന്നീ സ്റ്റേഷനുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആലുവ സ്റ്റേഷനിൽ ഫെഡറൽ ബാങ്ക്, എംജി റോഡ് സ്‌റ്റേഷനിൽ കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾക്കാണ് ഇത്തരത്തിൽ സ്ഥലം അനുവദിച്ചത്.  ഇതിനു പിന്നാലെയാണ് ഇപ്പോൾ വൈറ്റില, വടക്കേ കോട്ട മെട്രോ സ്റ്റേഷനുകളിൽ പ്രീമിയം ബെവ്കോ ഔട്ട്ലെറ്റുകൾ കൊണ്ടുവരാനുള്ള തീരുമാനം.

മദ്യം വിൽക്കുന്നതിനായി എക്‌സൈസിൽ നിന്ന് ലൈസൻസ് ലഭിക്കേണ്ടതുണ്ട്. മദ്യവിൽപനശാലകൾക്കുള്ള സ്ഥലം ടെൻഡർ പ്രകാരമായിരിക്കും ഏറ്റെടുക്കുന്നത്. എന്നാൽ ടെൻഡറിന്റെ അന്തിമതീരുമാനം ആയിട്ടില്ലെന്ന് കൊച്ചി മെട്രോ റെയിൽ അധികൃതർ അറിയിച്ചു.

Bevco’s premium liquor outlets will soon open at Kochi Metro stations, starting with Vyttila and Vadakkehota, to boost revenue.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version