അന്തർസംസ്ഥാന എസി സ്ലീപ്പർ ബസ്സുമായി കെഎസ്ആർടിസി

സംസ്ഥാനത്തെ ദീർഘദൂര യാത്രക്കാർക്ക് താങ്ങാനാവുന്നതും സുഖകരവുമായ യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി ഉയർന്ന ഡിമാൻഡുള്ള അന്തർ സംസ്ഥാന റൂട്ടുകളിൽ എസി സ്ലീപ്പർ ബസുകൾ അവതരിപ്പിക്കാൻ കെഎസ്ആർടിസി. നിലവിൽ സ്വകാര്യ കമ്പനികൾ ആധിപത്യം പുലർത്തുന്ന ഈ റൂട്ടുകളിൽ സർവീസുകൾ കൂടുതൽ സജീവമാക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം.

തലശ്ശേരി-ബെംഗളൂരു, തിരുവനന്തപുരം-ബെംഗളൂരു പോലുള്ള ഉയർന്ന ഡിമാൻഡ് ഉള്ള റൂട്ടുകളിലാണ് എസി സ്ലീപ്പർ ബസുകൾ അവതരിപ്പിക്കുക. സ്വകാര്യ ഓപ്പറേറ്റർമാർക്ക് അമിത തുക നൽകാൻ നിർബന്ധിതരാകുന്ന യാത്രക്കാർക്ക് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി ആശ്വാസം നൽകും.

സ്ലീപ്പർ ബസുകൾക്കായി ടെൻഡറുകൾ ക്ഷണിച്ചതായും അവ ലഭ്യമാകുന്നതിന് അനുസരിച്ച് സർവീസുകൾ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

34 എസി സ്ലീപ്പർ ബസുകളുടെ ഷാസികളുടേയും ബോഡിയുടേയും ഡിസൈൻ, നിർമാണം, വിതരണം, പരിശോധന, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായാണ് കെഎസ്ആർടിസി ടെൻഡറുകൾ ക്ഷണിച്ചിട്ടുള്ളത്. 13.5 മീറ്റർ നീളമുള്ള ഡീസൽ എഞ്ചിനുള്ള ബസുകൾ എല്ലാ ലോഡുകളിലും വ്യത്യസ്ത ഭൂപ്രദേശങ്ങളിലും പ്രവർത്തന സാഹചര്യങ്ങളിലും കുറഞ്ഞത് 16 മുതൽ 20 മണിക്കൂർ വരെ ദൈനംദിന പ്രവർത്തനത്തിന് അനുയോജ്യമായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. പുതിയ ബസുകൾ വാങ്ങുന്നതിനായി മാത്രം 107 കോടി രൂപ ബജറ്റിൽ വകയിരുത്തിയത് പദ്ധതിക്ക് ഊർജ്ജം പകർന്നിട്ടുണ്ട്.

KSRTC to launch AC sleeper buses on high-demand interstate routes like Thalassery-Bengaluru and Thiruvananthapuram-Bengaluru, offering affordable and comfortable travel.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version