ഉന്നത വിദ്യാഭ്യാസത്തിന് പണം ചിലവിടുന്നതിൽ കേരളം മുൻപിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള നിതി ആയോഗിന്റെ പഠന റിപ്പോർട്ടിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിശീർഷ ഫണ്ട് വിനിയോഗത്തിൽ കേരളം മുൻപന്തിയിലുള്ളത്.

റിപ്പോർട്ട് അനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി യുവാക്കൾക്ക് ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണ്. 18-23 പ്രായം ഉളള്ളവരുടെ വിദ്യാഭ്യാസത്തിനായി കേരളത്തിനൊപ്പം തെലങ്കാനയും കൂടുതൽ തുക നീക്കിവെച്ചിട്ടുണ്ട്.

റിപ്പോർട്ട് അനുസരിച്ച് ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ തുക വിനിയോഗിക്കുന്ന മറ്റു സംസ്ഥാനങ്ങൾ.

കേരളം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.46 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കി വെയ്ക്കുന്നതായും ഇതിൽ 0.56 ശതമാനം ഉന്നവിദ്യാഭ്യാസത്തിനായാണ് വിനിയോഗിക്കുന്നത് എന്നും നിതി ആയോഗ് പഠനറിപ്പോർട്ട് പറയുന്നു.

ഉന്നത വിദിയാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും ചേർന്ന് നടപ്പിലാക്കി വരുന്ന ലെറ്റ് അസ് ഗോ ഡിജിറ്റൽ ഇനിഷ്യേറ്റീവിനെ റിപ്പോർട്ട് പ്രശംസിച്ചിട്ടുമുണ്ട്.
According to the NITI Aayog report, Kerala leads India in spending on higher education, allocating 3.46% of its GDP, with 0.56% specifically for higher education. The state’s “Let Us Go Digital” initiative, in collaboration with the Higher Education Council and Digital University, was praised for promoting digital learning. Other states like Telangana, Andhra Pradesh, and Tamil Nadu also invest significantly in education.