Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘ദൃശ്യം 3’ ആദ്യ ദിന കളക്ഷൻ

22 May 2026

‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം

22 May 2026

കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഥാറിൽ ഒറ്റയ്ക്ക് ലോകം ചുറ്റി നാജി നൗഷി
News Update

ഥാറിൽ ഒറ്റയ്ക്ക് ലോകം ചുറ്റി നാജി നൗഷി

ലോകം മുഴുവൻ യാത്ര ചെയ്യുക എന്നത് പലരുടേയും സ്വപ്നം ആയിരിക്കും. എന്നാൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കടമ്പകൾ ഏറെ കടക്കണം. സ്ത്രീകളുടെ കാര്യത്തിൽ ഈ കടമ്പ കുറച്ചേറെയുമാണ്. അപ്പോൾ അഞ്ച് കുട്ടികളുടെ അമ്മയായ ഒരാൾ വണ്ടിയോടിച്ച് ലോകം ചുറ്റാൻ സോളോ ട്രിപ്പിന് ഇറങ്ങിയാലോ? ഐതിഹാസികം എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാകില്ല. അത്തരമൊരു ഐതിഹാസിക യാത്രയിലാണ് കണ്ണൂർ സ്വദേശിനിയായ വ്ലോഗർ നാജി നൗഷി.
News DeskBy News Desk18 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകം മുഴുവൻ യാത്ര ചെയ്യുക എന്നത് പലരുടേയും സ്വപ്നം ആയിരിക്കും. എന്നാൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കടമ്പകൾ ഏറെ കടക്കണം. സ്ത്രീകളുടെ കാര്യത്തിൽ ഈ കടമ്പ കുറച്ചേറെയുമാണ്.

അപ്പോൾ അഞ്ച് കുട്ടികളുടെ അമ്മയായ ഒരാൾ വണ്ടിയോടിച്ച് ലോകം ചുറ്റാൻ സോളോ ട്രിപ്പിന് ഇറങ്ങിയാലോ? ഐതിഹാസികം എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാകില്ല. അത്തരമൊരു ഐതിഹാസിക യാത്രയിലാണ് കണ്ണൂർ സ്വദേശിനിയായ വ്ലോഗർ നാജി നൗഷി.

കഴിഞ്ഞ ആറ് മാസത്തിനിടെ ആറ് രാജ്യങ്ങളിലൂടെ ഒറ്റയ്ക്കുള്ള റോഡ് യാത്രയിലാണ് നാജി. മഹീന്ദ്ര ഥാറിലാണ് നാജിയുടെ ലോകയാത്ര.
ഇപ്പോൾ കുവൈറ്റിലുള്ള നാജി ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഇവിടെയെത്തിയത്.

വ്യത്യസ്ത സംസ്കാരങ്ങളേയും പാരമ്പര്യങ്ങളേയും അടുത്തറിയാൻ യാത്രകൾ സഹായിക്കുന്നതായി നാജി പറയുന്നു. യാത്ര സുഗമമാക്കാൻ വാഹനത്തിൽ അടുക്കള, സ്റ്റൗ, ഗ്യാസ് സിലിണ്ടർ തുടങ്ങിയവയും ഭക്ഷ്യവസ്തുക്കളും നാജി ഥാറിൽ സജ്ജീകരിച്ചിട്ടുണ്ട്.

2020 മുതലാണ് നാജി ഒറ്റയ്ക്ക് വാഹനമോടിച്ചുള്ള യാത്രകൾ ആരംഭിക്കുന്നത്. കേരളം മുഴുവൻ കറങ്ങിയായിരുന്നു തുടക്കം. പിന്നീട് ഓൾ ഇന്ത്യ ട്രിപ്പും സോളോ ആയി ചെയ്തു. യുഎഇയിൽ നിന്നാണ് നാജി ലോകയാത്ര ആരംഭിച്ചത്. കുവൈറ്റിൽ നിന്നും ഇറാഖിലേക്ക് പോകാനാണ് നാജിയുടെ പ്ലാൻ. ഇന്ത്യയിലേക്കു മടങ്ങുന്നതിനു മുൻപ് 15 രാജ്യങ്ങളെങ്കിലും സന്ദർശിക്കുകയാണ് നാജിയുടെ ലക്ഷ്യം. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് കാണാൻ ഒറ്റയ്ക്കു കാറോടിച്ചു പോയും മുൻപ് നാജി വാർത്തയിൽ ഇടം പിടിച്ചിരുന്നു. 

Kerala’s Naaji Noushi, a mother of five and social media influencer, embarks on a solo road trip across six countries, exploring cultures and traditions in her Mahindra Thar.

banner business channeliam India Kerala traveler Mahindra Thar journey Middle East travel Naaji Noushi solo road trip
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘ദൃശ്യം 3’ ആദ്യ ദിന കളക്ഷൻ

22 May 2026

‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം

22 May 2026

കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്

22 May 2026

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘ദൃശ്യം 3’ ആദ്യ ദിന കളക്ഷൻ
  • ‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം
  • കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘ദൃശ്യം 3’ ആദ്യ ദിന കളക്ഷൻ
  • ‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം
  • കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil