ഹാർവാർഡ് സർവകലാശാലാ സന്ദർശനത്തെ കുറിച്ചുള്ള വൈകാരിക സന്ദേശം പങ്കുവെച്ച് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി.
2025 ഹാർവാർഡ് ഇന്ത്യ കോൺഫറൻസിൽ നിത അംബാനി മുഖ്യപ്രഭാഷണം നടത്തിയിരുന്നു. ബോസ്റ്റണിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവേയാണ് നിത അംബാനി ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ചത്. തനിക്ക് ഹാർവാർഡിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചതിൽ 90 വയസ്സുള്ള തന്റെ അമ്മ അഭിമാനിക്കുന്നുവെന്ന് സന്ദേശത്തിൽ നിത വിവരിച്ചു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് നിത അംബാനിയുടെ വൈകാരിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ അഭിമാനം: സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിതയെ ഹാർവാർഡിൽ അയച്ചു പഠിപ്പിക്കാൻ അവരുടെ കുടുംബത്തിനും അമ്മയ്ക്കും കഴിഞ്ഞില്ല. അതേ ഹാർവാർഡിൽ ഇന്ന് നിത അംബാനി മുഖ്യപ്രഭാഷകയായിരിക്കുന്നു.
തന്നെ ക്ഷണിച്ചതിൽ തന്റെ അമ്മയ്ക്ക് ഏറെ അഭിമാനമുണ്ടെ നിത അംബാനി വിവരിക്കുന്നു. എക്സിലെ പോസ്റ്റിനൊപ്പം നിത അംബാനിയുടെ മുഖ്യപ്രഭാഷണത്തിന്റെ 50 സെക്കൻഡ് നീളുന്ന വീഡിയോയും ചേർത്തിട്ടുണ്ട്.
Nita Ambani, Founder-Chairperson of Reliance Foundation, shared an emotional story at the Harvard India Conference 2025. She spoke about how her 90-year-old mother felt proud that Nita was invited to speak at Harvard, a dream that was once out of reach due to financial constraints.