വന്ദേ ഭാരതിൽ സീറ്റ് കിട്ടുന്നില്ല എന്ന സ്ഥിരം യാത്രക്കാരുടെ പരാതിക്ക്  പരിഹാരമാകുന്നു.  തിരുവനന്തപുരം – മംഗളൂരു രണ്ടാം  വന്ദേ ഭാരതിൻ്റെ കോച്ചുകളുടെ എണ്ണവും 20 ആയി ഉയർത്തും. ഇതോടെ തിരുവനന്തപുരം – മംഗലാപുരം ട്രെയിനിൽ 824 സീറ്റുകൾ കൂടും. ഒരു മാസം മുമ്പാണ് തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരതിലെ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചത്.  ആദ്യ വന്ദേ ഭാരതിലെ കോച്ചുകളുടെ എണ്ണം 20 ഉയർത്തിയപ്പോഴും രണ്ടാം വന്ദേ ഭാരതിൽ സീറ്റുകളില്ലെന്ന വിമർശനം ശക്തമായിരുന്നു.  

ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതിന് നിലവിൽ എട്ട് കോച്ചുകളിലായി 512 സീറ്റുകളാണുള്ളത്. 20 കോച്ചുകളുള്ള തിരുവനന്തപുരം-കാസർകോട്  വന്ദേ ഭാരതിൽ 1336 സീറ്റുണ്ട്.  വൈകാതെ തന്നെ കേരളത്തിലെ രണ്ടാം വന്ദേ ഭാരതും 20 കോച്ചുകളുമായി സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഈ ട്രെയിനിലെ കോച്ചുകളുടെ എണ്ണം ഉടൻ 20 ആയി ഉയർത്തും. ഇതോടെ 1336 സീറ്റുകളാണ് ഒരു സർവീസിൽ തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതിന്   ലഭിക്കുക. നിലവിൽ വെയ്റ്റിങ് ലിസ്റ്റിൽ കാത്തിരിക്കേണ്ടി വരുന്നവർക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നതോടെ മതിയായ സീറ്റുകൾ ലഭിക്കും എന്നാണ് പ്രതീക്ഷ. രാജ്യത്തെ തന്നെ വന്ദേ ഭാരത് സർവീസുകളിൽ ഏറ്റവും കൂടുതൽ ഒക്കുപൻസി   നിലനിർത്തുന്നത് കേരളത്തിലെ സർവീസുകളാണ് .

ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് 20 കോച്ചുകളുള്ള പുതിയ വന്ദേ ഭാരത് ട്രെയിൻ ഇതിനകം തന്നെ ദക്ഷിണ റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്. ദക്ഷിണ റെയിൽവേയ്ക്കാണ് ഈ ട്രെയിൻ അനുവദിച്ചത്. ഒക്കുപൻസി  റേറ്റിൽ മുന്നിൽ നിൽക്കുന്ന കേരളത്തിന് തന്നെ ഈ ട്രെയിൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ അതിവേഗ യാത്രയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നതാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് .ആദ്യ വന്ദേ ഭാരത് വന്നപ്പോൾ ട്രെയിൻ കാണാനുള്ള തിരക്ക് മാത്രമാണെന്നായിരുന്നു വിമർശകരുടെ വാദം. എന്നാൽ വന്ദേ ഭാരത് സർവീസ് തുടങ്ങി നാളുകളേറെയായിട്ടും രണ്ട് സെമി ഹൈസ്പീഡ് ട്രെയിനുകൾ ഓടാൻ തുടങ്ങിയിട്ടും തിരക്കിന് ഇപ്പോഴും ഒരു കുറവുമില്ല.

ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6:25ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3:05ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ട്രെയിൻ വൈകിട്ട് 4:05നാണ് മടക്കയാത്ര ആരംഭിക്കുക. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടു അർധരാത്രി   12:40ന് മംഗളൂരുവിൽ എത്തിച്ചേരും വിധത്തിലാണ് സർവീസ്. വന്ദേ ഭാരത് എസി ചെയർ കാറിന് 1615 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2945 രൂപയുമാണ് നിരക്ക്. 20 കോച്ച് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കായി മംഗളൂരുവിൽ പുതിയ പിറ്റ് ലൈൻ  നിർമാണം പുരോഗമിക്കുകയാണ്

The Thiruvananthapuram-Mangalore Vande Bharat Express will soon have 20 coaches, increasing seating capacity by 824. Kerala’s Vande Bharat trains maintain the highest occupancy in India.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version