തന്റെ സംരംഭങ്ങളിലൂടെ വ്യത്യസ്തമായ ഇടം സൃഷ്ടിച്ച സാങ്കേതിക വ്യവസായത്തിലെ പ്രമുഖ വ്യക്തിയാണ് രോഹൻ മൂർത്തി. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടേയും രാജ്യസഭാ എംപിയും എഴുത്തുകാരിയുമായ സുധ മൂർത്തിയുടേയും മകനാണ് രോഹൻ. 2014 ൽ രോഹൻ AI ഡ്രൈവൺ ഓട്ടോമേഷനിൽ വൈദഗ്ദ്ധ്യം നേടിയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കമ്പനിയായ സോറോക്കോ (Soroco) സ്ഥാപിച്ചു. നിലവിൽ അദ്ദേഹം കമ്പനിയുടെ സിടിഒ ആയി സേവനമനുഷ്ഠിക്കുന്നു.

ബംഗളൂരു ബിഷപ്പ് കോട്ടൺ ബോയ്‌സ് സ്‌കൂളിലാണ് രോഹൻ മൂർത്തി പഠിച്ചത്. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം അമേരിക്കയിലേക്ക് താമസം മാറി. അവിടെ 2005ൽ കോർണൽ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.എസ് ബിരുദം നേടി. ബിരുദാനന്തരം അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടി. അദ്ദേഹത്തിന്റെ ഡോക്ടറൽ ഗവേഷണത്തിന് സീബൽ സ്കോളേഴ്സ് ഫെലോഷിപ്പും മൈക്രോസോഫ്റ്റ് റിസർച്ച് ഫെലോഷിപ്പും പിന്തുണ നൽകി.

കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസറായ ശ്രീനിവാസ് കുൽക്കർണി രോഹന്റെ മാതൃസഹോദരനാണ്. തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി എന്നാണ് രോഹൻ ശ്രീനിവാസിനെ വിശേഷിപ്പിച്ചത്. രോഹന്റെ മൂത്ത സഹോദരി അക്ഷത മൂർത്തി മുൻ യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യയാണ്. നാരായണ മൂർത്തിയുടെ മകനെന്ന നിലയിൽ രോഹന് ഇൻഫോസിസിൽ ഒരു ഓഹരി അവകാശമായി ലഭിച്ചു. ഇൻഫോസിസിന്റെ 1.67 ശതമാനമാണിത്. കൂടാതെ 106.42 കോടി രൂപ ഡിവിഡന്റ് വരുമാനവും രോഹന് ലഭിച്ചു.

സോറോക്കോ അവരുടെ വരുമാന കണക്കുകൾ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നെൽസൺഹാൾ വെണ്ടർ ഇവാലുവേഷൻ & അസസ്‌മെന്റ് ടൂൾ നടത്തിയ കണക്കുകൾ പ്രകാരം 2022ലെ കമ്പനിയുടെ ടോപ്-ലൈൻ വരുമാനം 18 മില്യൺ ഡോളർ (ഏകദേശം 150 കോടി രൂപ) ആണ്. 2025ലെ കണക്കനുസരിച്ച് ഇൻഫോസിസിന് 7,37,940 കോടി രൂപയുടെ മൂല്യമുണ്ട്.

Rohan Murthy, founder of Soroco, is revolutionizing AI-driven automation. With a strong academic background and a family legacy in technology, he leads Soroco in digital transformation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version