Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയുടെ ആദ്യ ഹൈപ്പർലൂപ്
News Update

ഇന്ത്യയുടെ ആദ്യ ഹൈപ്പർലൂപ്

വിമാനത്തിന്റെ ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർലൂപ് പോഡുകളിൽ ബംഗ്ലുരുവിൽ നിന്ന് ചൈന്നെയിലെത്താൻ അര മണിക്കൂറിൽ താഴെ മതിയാകും. നിലവിൽ വിമാനത്തിൽ ഒരുമണിക്കൂറിലധികം സമയം വേണം ബംഗ്ലുരു ചെന്നൈ യാത്രയ്ക്ക്. ആദ്യ ഹൈപ്പർ ലൂപ്പ് ട്രാക്കുമായി ഇന്ത്യൻ റെയിൽവേ
News DeskBy News Desk26 February 2025Updated:26 February 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ ആദ്യ ഹൈപ്പർലൂപ് ഗതാഗത സംവിധാനം അവസാനഘട്ട പരീക്ഷണത്തിൽ. വിമാനത്തിന്റെ ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർലൂപ് പോഡുകളിൽ ബംഗ്ലുരുവിൽ നിന്ന് ചൈന്നെയിലെത്താൻ അര മണിക്കൂറിൽ താഴെ മതിയാകും. നിലവിൽ വിമാനത്തിൽ ഒരുമണിക്കൂറിലധികം സമയം വേണം ബംഗ്ലുരു ചെന്നൈ യാത്രയ്ക്ക്. IIT മദ്രാസ് ക്യാംപസിലാണ് ഇന്ത്യയുടെ ഹൈപ്പർലൂപ് പരീക്ഷിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഫണ്ടിംഗിലും മേൽനോട്ടത്തിലുമാണ് ഹൈപ്പർലൂപ് ഒരുങ്ങുന്നത്.

മർദ്ദം കുറച്ച് വായുശൂന്യമായ കുഴലിലൂടെ യാത്രക്കാരെ വഹിച്ച വാഹനം അതിവേഗതയിൽ സഞ്ചരിക്കാൻ സാധ്യമാക്കുന്നതാണ് ഹൈപ്പർലൂപ്പിന്റെ ടെക്നോളജി. വായുവുമായോ, പ്രതലവുമായോ ഘർഷണം കുറവായതിനാൽ മറ്റേത് വാഹനങ്ങളേക്കാളും അതിവേഗം കൈവരിക്കാനാകും എന്നതാണ് ഹൈപ്പർലൂപ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജിയുടെ പ്രത്യേകത. മണിക്കൂറിൽ 1000 കിലോമീറ്ററിനും മുകളിൽ ഹൈപ്പർലൂപ് പോഡുകൾക്ക് സഞ്ചരിക്കാനാകും. ട്യൂബിനുള്ളിൽ നിലംതൊടാതെ പൊങ്ങി നിൽക്കുന്ന പേടകം ഇലക്ട്രോ മാഗ്നെറ്റിക് സംവിധാനത്തിൽ അതിവേഗതയിൽ മുന്നോട്ട് കുതിക്കും. അതുകൊണ്ടാണ് അസാധാരണ

ഗവൺമെന്റ്-അക്കാഡമിയ സഹകരണത്തിൽ ഭാവി ഗതാഗത മാർഗ്ഗങ്ങളിൽ നവീന മാർഗ്ഗങ്ങൾ തുറക്കുകയാണെന്ന്, ഇന്ത്യയുടെ ആദ്യ ഹൈപ്പർലൂപ് ഗവേഷണ വിവരങ്ങൾ പങ്കുവെച്ച് കൊണ്ട് കേന്ദ്ര റെയിൽവേനൃമന്ത്രി അശ്വിനി വൈഷ്ണവ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 422 മീറ്റർ നീളമുള്ള പരീക്ഷണത്തട്ടിലാണ് ഇപ്പോൾ ആദ്യ ഹൈപ്പർലൂപ് സജ്ജമാക്കിയിരിക്കുന്നത്. 10 ലക്ഷം ഡോളർ വീതമുള്ള ( ഏകദേശം 8 കോടി 70 ലക്ഷം രൂപ) രണ്ട് ഗ്രാന്റുകളാണ് ഐ.ഐ.ടി മദ്രാസിന് റയിൽവേ ഹൈപ്പർലൂപ് സജ്ജമാക്കാൻ നൽകിയത്. പ്രൊജക്റ്റിന്റെ അടുത്തഘട്ടത്തിലേക്ക് വീണ്ടും 1 മില്യൺ ഡോളർ കൂടി റെയിൽവേ ഐ.ഐ.ടി മദ്രാസിന് നൽകും.

ഹൈപ്പർലൂപ്പ് പോ‍‍ഡുകൾ ദീർഘദൂരമുള്ള ട്രാക്കിൽ നിരവധി ഗതാഗത പരീക്ഷണങ്ങൾക്ക് വിധേയമാക്കിയ ശേഷമേ കൊമേഴ്സ്യൽ ഓപ്പറേഷന് റെയിൽവേ തുറക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ആളുകളെ വഹിച്ചുള്ള പരീക്ഷണ ഓട്ടത്തിനായി 50 കിലോമീറ്ററോളം നീളമുള്ള ഹൈപ്പർലൂപ് ട്രാക്ക് നിർമ്മിക്കുകയാണ് അടുത്തഘട്ടമെന്നും മന്ത്രി വ്യക്തമാക്കി. ഇത് ലോകത്തെ ഏറ്റവും വലിയ ഹൈപ്പർലൂപ് ട്രാക്കാകും ഇത്.

വിമാനത്തിന്റെ ഇരട്ടി വേഗത കൈവരിക്കാമെന്നതും, ഉയർന്ന ഇന്ധനക്ഷമതയും, 24 മണിക്കൂറിലേക്കുള്ള ഇന്ധനം സൂക്ഷിക്കാമെന്നതും ഹൈപ്പർലൂപ്പിനെ നാളത്തെ ഏറ്റവും ജനകീയമായ ഗതാഗത സംവിധാനമാക്കും എന്നതാണ് വിലയിരുത്തൽ.

IIT Madras, with support from the Ministry of Railways, has built India’s first Hyperloop test track, aiming for futuristic high-speed transport at over 1,000 km/h.

banner channeliam high-speed transport India Hyperloop commercial project IIT Madras Hyperloop India India Hyperloop test track Ministry of Railways Hyperloop
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil