ഷോർട്ട് വീഡിയോ ഫീച്ചറായ റീൽസിനായി (Reels) പ്രത്യേക ആപ്പ് തുടങ്ങാൻ ഫോട്ടോ, വീഡിയോ ഷെയറിങ് സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി അടുത്തിടെ റീൽസ് ആപ്പ് പരിഗണനയിലുണ്ടെന്ന് പരാമർശിച്ചതായി അമേരിക്കൻ മാധ്യമങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

മാർക്ക് സക്കർബർഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക്ടോക്കിന്റെ (TikTok) അമേരിക്കയിലെ അനിശ്ചിതാവസ്ഥ മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്. ടിക്ടോക്കിനു സമാനമായ വീഡിയോ സ്ക്രോളിങ് അനുഭവം നൽകുകയാണ് ഇൻസ്റ്റാഗ്രാം റീൽസ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്.

എന്നാൽ സംഭവത്തെക്കുറിച്ച് മെറ്റായുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കഴിഞ്ഞ മാസം വീഡിയോ എഡിറ്റിങ്ങിനായി എഡിറ്റ്സ് (Edits) എന്ന ആപ്പ് കൊണ്ടുവരുമെന്ന് മെറ്റാ പ്രഖ്യാപിച്ചിരുന്നു. ടിക്ടോക്കിന്റെ പാരന്റ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ (ByteDance) ക്യാപ്കട്ടിന് (CapCut) ബദലായാണ് മെറ്റാ എഡിറ്റ്സ് ആപ്പ് കൊണ്ടുവരുന്നത്. 2018ൽ മെറ്റാ ലാസ്സോ (Lasso) എന്ന വീഡിയോ ഷെയറിങ് ആപ്പ് കൊണ്ടുവന്നിരുന്നു. എന്നാൽ വേണ്ടത്ര പ്രചാരണം ലഭിക്കാത്തതിനാൽ കമ്പനി ആപ്പിന്റെ പ്രവർത്തനം നിർത്തലാക്കുകയായിരുന്നു. 

Instagram, owned by Meta, is planning a standalone app for Reels, aiming to compete with TikTok as it faces uncertainty in the U.S.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version