ടിഡിഎസിലെ ക്രമക്കേടുകൾ സംബന്ധിച്ച് ആദായനികുതി വകുപ്പ് നടത്തുന്ന അന്വേഷണ ക്യാംപയിനിന്റെ ഭാഗമായി 40000ത്തിലധികം നികുതിദായകർക്ക് നോട്ടീസ് അയക്കും. ടിഡിഎസ്/ടിസിഎസ് കുറയ്ക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാത്ത വ്യക്തികൾക്കും കമ്പനികൾക്കുമെതിരേയാണ് ആദായനികുതി വകുപ്പ് നടപടി.

2022-23, 2023-24 സാമ്പത്തിക വർഷങ്ങളിലെ നികുതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിക്കുന്നത്. ടിഡിഎസ് പേയ്‌മെന്റിൽ നിരവധി ക്രമക്കേടുകൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് കണ്ടെത്തിയിരുന്നു. ടിഡിഎസ് അടയ്ക്കാത്ത ആളുകളെ പിടികൂടാൻ ബോർഡ് 16 പോയിന്റ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനുപുറമേ ഡാറ്റാ അനലിസ്റ്റ് ടീം അന്വേഷണത്തിനായി അത്തരം നികുതിദായകരുടെ പട്ടിക തയ്യാറാക്കിയിട്ടുമുണ്ട്. ഇവർ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. നികുതി സംബന്ധിച്ച തെറ്റ് തിരുത്താൻ അവസരം എന്ന നിലയ്ക്കാണ് നികുതിദായകർക്ക് നോട്ടീസ് അയയ്ക്കുന്നതുമായി കേസുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

നിയമങ്ങൾ നിരന്തരം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആദായനികുതി വകുപ്പ് തയ്യാറെടുക്കുകയാണ്. ഇതിനുപുറമേ ടിഡിഎസ് കിഴിവും മുൻകൂർ നികുതി പേയ്‌മെന്റും തമ്മിൽ വലിയ വ്യത്യാസമുള്ള കേസുകളിലും നടപടിയെടുക്കും. കമ്പനികൾ ടിഡിഎസ് കിഴിവിന്റെ വിശദാംശങ്ങൾ ആവർത്തിച്ച് മാറ്റുന്നതായി ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

The Income Tax Department is investigating TDS irregularities, targeting over 40,000 taxpayers for non-compliance. March 31 is the deadline for corrections.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version