ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുകയാണ്. നൂറിലധികം യൂണിക്കോണുകളും കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം. എന്നാൽ സമീപകാലങ്ങളിലായി ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഏറെയും അവയുടെ ആസ്ഥാനം സിംഗപ്പൂരിലേക്കും ദുബായിലേക്കും മാറ്റുകയാണ്.

ഇന്ത്യയിൽ പ്രവർത്തനം തുടരുമ്പോഴും ആസ്ഥാനം വിദേശത്തേക്ക് മാറ്റാനുള്ള തീരുമാനം ഇന്ത്യയുടെ ബിസിനസ് അന്തരീക്ഷത്തിലെ വെല്ലുവിളികളുടെ സൂചനയാണ് എന്നാണ് റിപ്പോർട്ട്. നികുതി ആനുകൂല്യങ്ങൾ, നിക്ഷേപകർക്കുള്ള മുൻഗണന, ഐപി പരിരക്ഷ, അന്താരാഷ്ട്ര വിപണി പ്രവേശനം തുടങ്ങിയ കാര്യങ്ങളും ആസ്ഥാന മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിലവിൽ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് ആണ് ഇത്തരത്തിൽ ആസ്ഥാനം മാറ്റിയ പ്രധാന കമ്പനി. ഇന്ത്യൻ കമ്പനിയായിരുന്ന ഫ്ലിപ്കാർട്ട് വാൾമാർട്ട് ഏറ്റെടുത്തതോടെയാണ് ആസ്ഥാനം സിംഗപ്പൂരിലേക്ക് മാറ്റിയത്. മറ്റൊരു ഇന്ത്യൻ സ്റ്റാർട്ടപ്പായ ഫോൺപേയും ആദ്യം സിംഗപ്പൂരിൽ റജിസ്റ്റർ ചെയ്ത് കമ്പനിയാണ്. എന്നാൽ 2022ൽ കമ്പനി ഇന്ത്യയിലേക്ക് തന്നെ മാറ്റി. ഇന്ത്യയിൽ സ്ഥാപിതമായ വെബ് 3 സ്റ്റാർട്ടപ്പ് പോളിഗോണും (മാറ്റിക് നെറ്റ് വർക്ക്) ഇത്തരത്തിലുള്ള കമ്പനിയാണ്. ദുബായിലേക്കാണ് കമ്പനി ആസ്ഥാനം മാറ്റിയത്.

ഇന്ത്യയിൽ സെസ്സും അധിക ചാർജുകളും അടക്കമുള്ള കോർപറേറ്റ് നികുതി 25.17 ശതമാനമാണ്. സിംഗപ്പൂരിൽ ഇത് 17 ശതമാനവും. ദുബായിലാകട്ടെ പരമാവധി നികുതി 9 ശതമാനവും ഫ്രീ സോണുകളിലും മറ്റും നികുതിരഹിതവുമാണ്. ഫിൻടെക്, ക്രിപ്റ്റോ പോലുള്ള രംഗങ്ങളിലും മറ്റ് രംഗങ്ങളിലും ഇന്ത്യയുടെ നിയന്ത്രണങ്ങളും ചട്ടക്കൂടുകളും സങ്കീർണമാണ്. സിംഗപ്പൂരിലും ദുബായിലും ഇത്തരം നിയമങ്ങൾ ലളിതമാണ്. മുൻനിര വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ സിംഗപ്പൂർ-ദുബായ് കമ്പനികളിൽ കൂടുതൽ താത്പര്യം കാണിക്കുന്നു. ഇത് സ്റ്റാർട്ടപ്പുകളുടെ ആഗോള പ്രവേശനം എളുപ്പമാക്കും. 

Many Indian startups are shifting their headquarters to Singapore and Dubai due to lower taxes, simpler regulations, and better investor access. What does this mean for India’s startup ecosystem?

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version