
അക്ഷരാർത്ഥത്തിൽ ചാക്ക് കണക്കിന് പണം കയ്യിലുള്ളവരാണ് പണച്ചാക്കുകൾ! അമേരിക്കയിൽ ചാക്കുണ്ടോ എന്നറിയില്ല, ഉണ്ടെങ്കിലും അതിൽ പണം ഇട്ട് വെക്കാറുണ്ടോ എന്നുമറിയില്ല. എന്നാൽ ലോകത്തിലെ ഏറ്റവും പണച്ചാക്കായ നടനായി മാറിയിരിക്കുകയാണ് ഡ്വെയിൻ ജോൺസൺ എന്ന റോക്ക്.
നാല് വർഷങ്ങൾക്കു ശേഷമാണ് റോക്ക് പട്ടികയിൽ വീണ്ടും ഒന്നാമതെത്തുന്നത്. ഫോർബ്സ് പട്ടിക പ്രകാരം കഴിഞ്ഞ വർഷം $88 മില്യണാണ് താരം സമ്പാദിച്ചത്. ഹോളിവുഡിലെ മറ്റ് പണച്ചാക്കുകളായ റയാൻ റെയ്നോൾഡ്സ്, ജെറി സെയൻഫീൽഡ് തുടങ്ങിയവരെയാണ് താരം പിന്തള്ളിയിരിക്കുന്നത്.

റെഡ് വൺ, മോന 2 തുടങ്ങിയ ചിത്രങ്ങളിലെ വരുമാനമാണ് ഡ്വെയിൻ ജോൺസണെ സമ്പന്ന നടൻമാരുടെ പട്ടികയിൽ ഒന്നാമതെത്തിച്ചത്. 2024ൽ താരത്തിന്റെ 10 ചിത്രങ്ങളിൽ ആറെണ്ണവും ആനിമേറ്റഡ് ചിത്രങ്ങളായിരുന്നു എന്നതും ശ്രദ്ധേയമാണ്.

സാധാരണ ഗതിയിൽ ആനിമേറ്റഡ് ചിത്രങ്ങളിൽ താരങ്ങൾ വമ്പൻ തുക പ്രതിഫലമായി ലഭിക്കാറില്ല. ഫോർബ്സിന്റെ സമ്പന്നരായ 20 ആക്ടേർസിന്റെ പട്ടികയിൽ മൂന്ന് സ്ത്രീകൾ മാത്രമാണ് ഉള്ളത്. നിക്കോൾ കിഡ്മാൻ, മരിസ്ക ഹർഗിറ്റെ, സ്കാർലറ്റ ജോൺസൺ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച അഭിനേത്രികൾ.
Dwayne Johnson, The Rock, is the world’s richest actor in 2025, earning $88 million last year, surpassing Ryan Reynolds and Jerry Seinfeld.
