പാചകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് തൈറോകെയർ സ്ഥാപകൻ ഡോ. എ. വേലുമണി. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് അദ്ദേഹം പാചകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. രണ്ടു തരം ആളുകളാണ് ലോകത്തുള്ളത്-ഒന്ന്, പാചകം ചെയ്യാൻ പഠിക്കുന്നവരും, രണ്ട്, അത് സമയനഷ്ടമായി കരുതുന്നവരും- അദ്ദേഹം പറഞ്ഞു.

പാചക വൈദഗ്ദ്ധ്യം ഉള്ളവർ സന്തോഷകരമായ ദാമ്പത്യ ജീവിതം ആസ്വദിക്കുന്നു. അതേസമയം പാചകം അറിയാത്തവർ എത്ര സമ്പാദ്യം ഉള്ളവരാണെങ്കിലും വിവാഹശേഷം ബന്ധങ്ങൾ നിലനിർത്തുന്നതിൽ ബുദ്ധിമുട്ടാം. ഭക്ഷണം ഹൃദയത്തിലേക്ക് നേരിട്ടുള്ള വഴിയാണ്. അതുകൊണ്ടുതന്നെ കുട്ടികളെ പാചകം പഠിപ്പിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണെന്നും വേലുമണി കൂട്ടിച്ചേർത്തു. തന്റെ അന്തരിച്ച പത്നിയേയും സ്മരിച്ചിരിക്കുന്ന പോസ്റ്റിനൊപ്പം അദ്ദേഹം കുടുംബചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. 

Dr. A. Velumani shares insights on cooking’s role in strengthening relationships and warns about ego’s impact on marriages, careers, and businesses.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version