താരിഫിൽ ഇന്ത്യയെ വീണ്ടും വിമർശിച്ച് ട്രംപ്, US president Donald Trump

താരിഫിൽ ഇന്ത്യയ്ക്കെതിരെ വീണ്ടും വിമർശനവും പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ തീരുവ കുറയ്ക്കാൻ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഏറ്റവും അധികം ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു. വാഹനങ്ങൾക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നു. ഇത്തരം കാര്യങ്ങൾ ഇന്ത്യ അമേരിക്കയോട് കാണിക്കുന്ന നീതിരാഹിത്യത്തിന് തെളിവാണ്. ഇന്ത്യ തീരുവ കുറച്ചത് തുറന്നു കാട്ടാൻ ആളുണ്ടായത് കൊണ്ടാണെന്ന് പരിഹാസ രൂപേണ ട്രംപ് പറഞ്ഞു.

ഉയർന്ന തീരുവ ഉള്ള രാജ്യങ്ങൾക്ക് പകരച്ചുങ്കം നടപ്പിലാക്കുമെന്ന യുഎസ് കോൺഗ്രസ്സിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. തീരുവയുടെ കാര്യത്തിൽ കാനഡയേയും ട്രംപ് വിമർശിച്ചു. കാനഡയും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യമാണ്. പാലുത്പന്നങ്ങൾക്ക് 250 ശതമാനം തീരുവയാണ് കാനഡ വാങ്ങുന്നതെന്നും ട്രംപ് വിമർശിച്ചു. 

US President Donald Trump claimed India agreed to reduce tariffs amid ongoing trade talks. India’s MEA stated discussions are underway for a Bilateral Trade Agreement to expand trade ties.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version