കർണാടകത്തെ 'കണ്ടു പഠിക്കാൻ' കേരള ആർടിസി

കർണാടക നടപ്പിലാക്കുന്ന ഗതാഗത സംരംഭങ്ങളും പദ്ധതികളും മനസ്സിലാക്കുന്നതിനായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഉദ്യോഗസ്ഥർ ബെംഗളൂരു കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഓഫീസുകൾ സന്ദർശിച്ചു.

കേരള ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.എസ്. പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം കർണാടക ആർടിസി മാനേജിംഗ് ഡയറക്ടർ വി. അൻബു കുമാറുമായി കൂടിക്കാഴ്ച നടത്തി. ബസ്സിന്റെ പ്രവർത്തനങ്ങൾ, തൊഴിലാളി ക്ഷേമം, വാണിജ്യ വരുമാനം, ബസ് നവീകരണം, മാനവ വിഭവശേഷി, എനിവേർ എനിടൈം അഡ്വാൻസ് റിസർവേഷൻ (അവതാർ) 4.0 ഇ-ടിക്കറ്റിംഗ്, ആരോഗ്യ ഇൻഷുറൻസ്, ഒരു കോടി രൂപയുടെ അപകട ഇൻഷുറൻസ്, യാത്രക്കാർക്ക് അനുയോജ്യമായ മറ്റു സംരംഭങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു.

കേരള ഉദ്യോഗസ്ഥർ കർണാടക എസ്ആർടിസിയുടെ ഡിപ്പോ നമ്പർ ടൂവും (ബെംഗളൂരു സെൻട്രൽ ഡിവിഷൻ) സന്ദർശിച്ചു. 

A team of Kerala RTC officials, led by Chairman P.S. Pramoj Shankar, visited Karnataka RTC in Bengaluru to learn about its transport projects. They met Karnataka RTC MD V. Anbu Kumar and discussed bus operations, employee welfare, revenue, bus upgrades, e-ticketing, and insurance schemes. The team also visited Bengaluru’s Depot No. 2 to understand its functioning.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version