അതിസമ്പന്നരുടെ എണ്ണത്തിന് പേരുകേട്ട രാജ്യമാണ് അമേരിക്ക. ആ അതിസമ്പന്നരിൽ നിരവധി ഇന്ത്യൻ വംശജരുമുണ്ട്. യുഎസ്സിലെ ഏറ്റവും സമ്പന്നരായ ഇന്ത്യൻ വംശജർ ആരെല്ലാമാണ് എന്ന് നോക്കാം.

ജയ് ചൗധരി
11.2 ബില്യൺ ഡോളർ ആസ്തിയുമായി സീസ്കെയിലർ (Zscaler) സിഇഒ ജയ് ചൗധരിയാണ് യുഎസ്സിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ. സെക്യൂർ ഐടി (SecureIT), കോർ ഹാർബർ (CoreHarbor), സൈഫർ ട്രസ്റ്റ് (CipherTrust) എന്നു തുടങ്ങി നിരവധി ടെക് കമ്പനികളുടെ സ്ഥാപകനാണ് അറുപത്താറുകാരനായ ജയ്.

വിനോദ് ഗോസ്ല
ടെക് കമ്പനി സൺ മൈക്രോസിസ്റ്റംസ്, വെഞ്ച്വർ ക്യാപിറ്റൽ സംരംഭം ഖോസ്ല വെഞ്ച്വേർസ് തുടങ്ങിയവയുടെ സ്ഥാപകനാണ് വിനോദ് ഗോസ്ല. 8.3 ബില്യൺ ഡോളർ ആസ്തിയുമായി യുഎസ്സിലെ ഏറ്റവും സമ്പന്നനായ ഇന്ത്യൻ വംശജരിൽ രണ്ടാമതാണ് വിനോദ്.

രാകേഷ് ഗാങ്വാൽ
5.8 ബില്യൺ ഡോളർ ആസ്തിയുമായി എയർലൈൻ ഇതിഹാസം രാകേഷ് ഗാങ്വാൽ യുഎസ്സിലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരിൽ മൂന്നാമതുണ്ട്. ഇൻഡിഗോയുടെ പാരന്റ് കമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷനിലെ പങ്കാളിത്തമാണ് രാകേഷിന്റെ വമ്പൻ ആസ്തിക്കു പിന്നിൽ.

റോമേഷ് ടി. വാധ്വാനി
സിംഫണി ടെക്നോളജി ഗ്രൂപ്പ് (Symphony Technology Group) സ്ഥാപകനായ ഇന്ത്യൻ-അമേരിക്കൻ സംരംഭകനാണ് റോമേഷ് ടി. വാധ്വാനി. ഫോർബ്സിന്റെ അടുത്ത കാലത്തെ പട്ടിക പ്രകാരം അഞ്ച് ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

ജയ്ശ്രീ ഉള്ളാൽ
4.5 ബില്യൺ ഡോളർ ആസ്തിയുമായി ജയ്ശ്രീ ഉള്ളാൽ ആണ് അമേരിക്കയിലെ ഏറ്റവും സമ്പന്നയായ ഇന്ത്യൻ വനിത. കംപ്യൂട്ടർ നെറ്റ് വർക്കിങ് സംരംഭമായ അരിസ്റ്റ നെറ്റ് വർക്സ് (Arista Networks) സിഇഒയാണ് ജയ്ശ്രീ.

അനീൽ ഭൂശ്രീ
യുഎസ്സിലെ ടെക് സംരംഭക ലോകത്തെ പ്രമുഖ നാമമാണ് അനീൽ ഭൂശ്രീയുടേത്. ക്ലൗഡ് ബെയിസ്ഡ് ആപ്പായ വർക്ഡെ (Workday) സഹസ്ഥാപകനായ അനീലിന്റെ ആസ്തി 3.3 ബില്യൺ ഡോളറാണ്.

Discover the top Indian-American billionaires of 2024, including Jay Chaudhry, Vinod Khosla, and Jayshree Ullal, who excel in AI, aviation, and tech.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version