ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയും പ്രശസ്ത ഗായിക ശിവശ്രീ സ്കന്ദപ്രസാദുമായുള്ള വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. വിവാഹ വാർത്തയോടെ യുവ എംപിയുടെ ആസ്തി സംബന്ധിച്ച വാർത്തകളും ശ്രദ്ധ നേടുകയാണ്. കർണാടകയിലെ ബെംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നും ബിജെപിയെ പ്രതിനിധീകരിച്ചാണ് 2024 തിരഞ്ഞെടുപ്പിൽ തേജസ്വി പാർലമെന്റിലെത്തിയത്. മ്യൂച്വൽ ഫണ്ടുകളിലും ഇക്വിറ്റികളിലുമാണ് തേജസ്വിയുടെ പ്രധാന നിക്ഷേപങ്ങൾ.

2024 പൊതുതിരഞ്ഞെടുപ്പിനിടെ സൂര്യ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിന് 4.10 കോടി രൂപയുടെ  മൂല്യമുള്ള ജംഗമ ആസ്തികളാണ് ഉള്ളത്. ഈ ആസ്തികളിൽ ചിലത് നിക്ഷേപങ്ങൾ, ബോണ്ടുകൾ, ഡിബഞ്ചറുകൾ, ഓഹരികൾ, കമ്പനികളിലെ യൂണിറ്റുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിങ്ങനെയാണ്. ഐടിആറിൽ കാണിച്ചിരിക്കുന്നത് അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അദ്ദേഹത്തിന്റെ ആകെ വരുമാനം 270.5% വർദ്ധിച്ചു എന്നതും ശ്രദ്ധേയമാണ്.

Discover Tejasvi Surya’s financial journey, including his ₹4.10 crore asset portfolio, stock investments, and mutual fund strategy for long-term growth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version