വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി 6250 കോടി രൂപയുടെ നിക്ഷേപത്തിന് അന്താരാഷ്ട്ര കമ്പനികൾ. തിരുവനന്തപുരത്ത് ജനുവരിയിൽ നടന്ന വിഴിഞ്ഞം കോൺക്ലേവിൽ ഉയർന്ന നിക്ഷേപ വാഗ്ദാനങ്ങൾ കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരളയിലാണ് താൽപര്യപത്രമായി (EOI) മാറിയത്. 50 കോടി മുതൽ 5000 കോടി വരെയുള്ള നിക്ഷേപങ്ങൾക്കായി 12 കമ്പനികളാണ് താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
ദുബായ് ആസ്ഥാനമായുള്ള ഷറഫ് ഗ്രൂപ്പിന്റെ 5000 കോടി രൂപയുടെ പദ്ധതിയാണ് ഇവയിൽ പ്രധാനം. ഇൻലാൻഡ് കണ്ടെയ്നർ ടെർമിനൽ നിർമാണമാണ് ഷറഫ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ആവശ്യമായ ഭൂമി ഗവൺമെന്റ് നൽകുന്നതിന് അനുസരിച്ച് പദ്ധതിയുടെ നിർമാണ പ്രവർത്തനം ആരംഭിക്കും.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോകളിൽ ഒന്ന് നിലവിൽ ഷറഫ് ഗ്രൂപ്പ് ഡൽഹിയിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. 110 ഏക്കറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞത്ത് രണ്ട് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തികരിക്കാനാണ് ലക്ഷ്യം.
International companies plan to invest ₹6,250 crore in the Vizhinjam Port Project. Promises made in January became official last month at the Invest Kerala event. Twelve companies showed interest, with investments between ₹50 crore and ₹5,000 crore. The biggest is a ₹5,000 crore container terminal by Dubai-based Sharaf Group, which is waiting for government land approval. Sharaf Group already runs a large depot in Delhi and aims to complete the Vizhinjam project in two to five years.