ബെംഗളൂരു നഗരം കടുത്ത ജലക്ഷാമം നേരിടുമ്പോൾ ശ്രദ്ധ നേടി ജലക്ഷാമത്തിന് എതിരെയുള്ള ഒറ്റയാൾ പോരാട്ടം. സോഫ്റ്റ്‌വെയർ എഞ്ചിനീയറും പരിസ്ഥിതി പ്രവർത്തകനുമായ ഗണേഷ് ഷാൻഭാഗിന്റെ മഴവെള്ള സംഭരണ (RWH) സംവിധാനം 300ലധികം അപ്പാർട്ട്മെന്റുകൾക്ക് വിലകൂടിയ വാട്ടർ ടാങ്കറുകളെ ആശ്രയിക്കാതെ ശുദ്ധജലം ലഭ്യമാക്കുന്നതായി ദി ബെറ്റർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കാശ് ചിലവിലെ ലാഭത്തിനൊപ്പം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നഗരത്തിലെ ഭൂഗർഭജല ശേഖരം വർധിപ്പിക്കാനും സഹായിക്കുന്നു.
സ്വന്തം അപാർട്മെന്റിലെ ബോർവെൽ സൗകര്യം വറ്റിയപ്പോഴായാണ് ഗണേഷിന്റെ ജലസംരക്ഷണത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കുഴൽക്കിണർ വറ്റിയതോടെ താമസക്കാർ വൻ വിലയക്ക് വാട്ടർ ടാങ്കറുകളെ ആശ്രയിച്ച് വെള്ളം വാങ്ങാൻ നിർബന്ധിതരായി. അങ്ങനെയാണ് സുസ്ഥിര പരിഹാരം എന്ന നിലയ്ക്ക് ഗണേഷ് മഴവെള്ള സംഭരണത്തിലേക്ക് തിരിയുന്നത്. എന്നാൽ മഴവെള്ള സംഭരണത്തിന്റെ പ്രാരംഭ ഘട്ടത്തിലെ ചിലവുകൾ, സാങ്കേതിക പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് അപാർട്മെന്റ് നിവാസികൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ വെറും 3 ലക്ഷം രൂപയിൽ താഴെ ചിലവിൽ 100 ഫ്ലാറ്റ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന് ഫലപ്രദമായ സംവിധാനം നടപ്പിലാക്ക് ഗണേഷ് സംശയങ്ങൾ അസ്ഥാനത്താണെന്ന് തെളിയിച്ചു. രണ്ട് മാസത്തിനുള്ളിൽത്തനെ അപാർട്മെന്റിലെ വാട്ടർ ബില്ലിൽ 2 ലക്ഷം രൂപയോളം ലാഭമുണ്ടായി. ഇതോടെ വെള്ളത്തിനായി ടാങ്കറുകളെ ആശ്രയിക്കുന്നത് കുറഞ്ഞു.
അപ്പാർട്ട്മെന്റിൽ മഴവെള്ള സംഭരണം വിജയകരമായി നടത്തിയതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗണേഷ് ബെംഗളൂരുവിലെ മറ്റ് റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളെ സഹായിക്കുന്നതിനായി തന്റെ വൈദഗ്ദ്ധ്യം വ്യാപിപ്പിച്ചത്. ഇതിനായി പ്രത്യേക പണം ഈടാക്കുന്നില്ല എന്ന് ഗണേഷ് പറയുന്നു. 3,00,000 രൂപ എന്നത് മഴവെള്ള സംഭരണിക്കായുള്ള സാമഗ്രികൾ വാങ്ങുന്നതിനുള്ള ചിലവാണ്. അത് മാത്രമേ ഗണേഷ് ആളുകളിൽ നിന്ന് ഈടാക്കാറുള്ളൂ. നിലവിൽ 300ലധികം അപാർട്മെന്റുളാണ് ഗണേഷിന്റെ മേൽനോട്ടത്തിൽ മഴവെള്ള സംഭരണി സ്ഥാപിച്ചിട്ടുള്ളത്.
Bengaluru’s water crisis finds a solution in Ganesh Shanbhag’s rainwater harvesting initiative, helping 300+ apartments reduce tanker dependency and save lakhs.