
ഗൂഗിൾ-ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത് താൻ ഒരേസമയം 20ലധികം ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ്. വിവിധ ഉപകരണങ്ങളിൽ ഗൂഗിൾ ഉൽപന്നങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതിനാൽ ഈ പരിശീലനം തന്റെ റോളിന് അത്യന്താപേക്ഷിതമാണെന്നാണ് അദ്ദേഹം വിശദീകരണം നൽകിയത്. ഇതോടൊപ്പം കുട്ടികളുടെ സ്ക്രീൻ സമയത്തോടുള്ള തന്റെ സമീപനത്തെക്കുറിച്ചും പിച്ചൈ സംസാരിച്ചു. ഇങ്ങനെ ചിന്തകൾ കൊണ്ടും കരിയർ വഴി കൊണ്ടും പ്രചോദനം നിറഞ്ഞ ജീവിതമാണ് സുന്ദർ പിച്ചൈയുടേത്.
1972 ജൂൺ 10ന് ജനിച്ച പിച്ചൈ ചെന്നൈയിലാണ് കുട്ടിക്കാലം ചെലവഴിച്ചത്. പിതാവ് ഇലക്ട്രിക്കൽ എഞ്ചിനീയറും അമ്മ സ്റ്റെനോഗ്രാഫറും ആയിരുന്നു. മാതാപിതാക്കൾക്കും ഇളയ സഹോദരനുമൊപ്പം ചെറിയ രണ്ട് മുറികളുള്ള അപ്പാർട്ട്മെന്റിലാണ് അദ്ദേഹം വളർന്നത്. ജവഹർ വിദ്യാലയ സീനിയർ സെക്കൻഡറി സ്കൂളിലും പിന്നീട് ഐഐടി മദ്രാസ് കാമ്പസിലുള്ള വാനവാണി സ്കൂളിലും അദ്ദേഹം പഠിച്ചു.
ഐഐടി ഖരഗ്പൂരിൽ നിന്ന് മെറ്റലർജിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സുന്ദർ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെറ്റീരിയൽ സയൻസിലും എഞ്ചിനീയറിംഗിലും എംഎസ് ബിരുദവും പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്കൂളിൽ നിന്ന് എംബിഎയും നേടി. രണ്ട് പതിറ്റാണ്ടിലേറെയായി അദ്ദേഹം ഗൂഗിളിൽ പ്രവർത്തിക്കുന്നു. 2025 ജനുവരിയിലെ കണക്ക് പ്രകാരം 280 മില്യൺ ഡോളറാണ് (2436 കോടി രൂപ) അദ്ദേഹത്തിന്റെ വാർഷിക വരുമാനം. ഡിഎൻഎ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് അദ്ദേഹത്തിന്റെ ഒരു ദിവസത്തെ വരുമാനം ഏതാണ്ട് 6.67 കോടി രൂപയാണ്.
Sundar Pichai, CEO of Google and Alphabet, manages 20 phones at once to optimize Google’s products. From a humble start in Chennai to leading a tech giant, his story is truly inspiring.