നിരവധി പ്രശ്നങ്ങൾ സ്ത്രീകളുടെ പ്രൊഫഷണൽ പുരോഗതിയെ തടസ്സപ്പെടുത്താറുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിച്ച് ഉന്നത മാനേജ്‌മെന്റിലേക്കും ബോർഡ് തലത്തിലേക്കും എത്താൻ ആഗ്രഹിക്കുന്ന വനിതാ എക്‌സിക്യൂട്ടീവുകൾക്ക് വനിതാ നേതൃത്വ പരിപാടിയുമായി എത്തിയിരിക്കുകയാണ് ഐഐഎം കോഴിക്കോട്. നേതൃമികവ് വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന വനിതാ പ്രൊഫഷണലുകളെ ഉദ്ദേശിച്ചുള്ളതാണ് പ്രോഗ്രാം. മാർച്ച് 21 ആണ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. മാർച്ച് 31ന് ആരംഭിച്ച് പത്ത് മാസം നീണ്ടു നിൽക്കുന്നതാണ് വനിതാ നേതൃ പ്രോഗ്രാം. ബിരുദം, ഡിപ്ലോമ നേടിയ അഞ്ച് വർഷം ജോലിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 3,50,000 രൂപയാണ് പ്രോഗ്രാം ഫീ.

എക്സിക്യൂട്ടീവ് വിദ്യാഭ്യാസം, പ്രായോഗിക നേതൃത്വ കഴിവുകൾ, പിയർ-ടു-പിയർ നെറ്റ്‌വർക്കിംഗ് എന്നിവ സമന്വയിപ്പിച്ചുള്ളതാണ് പാഠ്യപദ്ധതി. പ്രോഗ്രാം പൂർത്തിയാകുന്നവർക്ക് ഐഐഎം കോഴിക്കോട് സർട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷനും അലുംനി പദവിയും ലഭിക്കുന്നു. ഇത് പ്രൊഫഷണൽ പ്രൊഫൈലുകളിൽ നേട്ടമാകും. പ്രോഗ്രാമിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://iimkozhikode.emeritus.org/lp-iimk-wlp-women-leadership-programme?utm_source=timestoi&utm_medium=affiliate&utm_campaign=times_toi_article_spotlight എന്ന വൈബ്സൈറ്റിൽ ക്ലിക്ക് ചെയ്യുക. 

IIM Kozhikode launches a Women’s Leadership Program to empower women executives with leadership skills. Apply by March 21 for this 10-month course starting March 31.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version