എമാർ ഇന്ത്യ ഏറ്റെടുക്കാൻ അദാനി

റിയൽ എസ്റ്റേറ്റ് കമ്പനിയായ എമാർ ഇന്ത്യ (Emaar India) ഏറ്റെടുക്കാൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് (Adani Group). ഏകദേശം 1.5 ബില്യൺ ഡോളറിന്റെ എന്റർപ്രൈസ് മൂല്യത്തിനാണ് ഏറ്റെടുക്കൽ നടക്കുക.

ദുബായ് ആസ്ഥാനമായുള്ള എമാർ പ്രോപ്പർട്ടീസും അദാനി ഗ്രൂപ്പും തമ്മിൽ ഏറ്റെടുക്കൽ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാർ അദാനി ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോ വികസിപ്പിക്കുകയും ഇന്ത്യൻ വിപണിയിൽ പ്രധാന മാറ്റം അടയാളപ്പെടുത്തുകയും ചെയ്യും.

2005ൽ ഇന്ത്യയിൽ എംജിഎഫ് ഡെവലപ്‌മെന്റുമായി (MGF Development) സഹകരിച്ചാണ് ദുബായ് ആസ്ഥാനമായുള്ള എമാർ പ്രോപ്പർട്ടീസ് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ പ്രവേശിച്ചത്. ഇരു കമ്പനികളുടേയും സംയുക്ത സംരംഭ സ്ഥാപനമായ എമാർ എംജിഎഫ് ലാൻഡ് ( Emaar MGF Land) വഴി 8,500 കോടി രൂപയാണ് നിക്ഷേപിച്ചത്.

2016 ഏപ്രിലിൽ ഡീമെർജർ പ്രക്രിയയിലൂടെ ഈ സംയുക്ത സംരംഭം അവസാനിപ്പിക്കാൻ എമാർ പ്രോപ്പർട്ടീസ് തീരുമാനിച്ചിരുന്നു. ഡൽഹി-എൻസിആർ, മുംബൈ, മൊഹാലി, ലഖ്‌നൗ, ഇൻഡോർ, ജയ്പൂർ എന്നിവിടങ്ങളിൽ എമാർ ഇന്ത്യയ്ക്ക് വലിയ റെസിഡൻഷ്യൽ, വാണിജ്യ ഇടങ്ങളുണ്ട്.

Adani Group is in the final stages of acquiring Emaar India for $1.4–1.5 billion, expanding its real estate footprint. Learn more about this major deal.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version