എയർ ടാക്സിയുമായി ആന്ധ്രക്കാരൻ

പറക്കും കാറുകളും എയർ ടാക്സികളും ഭാവിയുടെ ഗതാഗത മാർഗങ്ങളാണ്. ലോകമെങ്ങും അതിനു വേണ്ടി നിരവധി പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അവയുടെ വ്യാപകമായ വാണിജ്യവൽക്കരണത്തിനായി ലോകം കാത്തിരിക്കുകയാണ്. ചൈന പോലുള്ള രാജ്യങ്ങൾ നിലവിൽ ഈ മത്സരത്തിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ, ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ള ഒരു യുവാവ് എയർ ടാക്സികൾ യാഥാർത്ഥ്യമാക്കി ആഗോള തലത്തിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്.

ഗുണ്ടൂർ സ്വദേശിയായ ചാവ അഭിറാം ആണ് എയർ ടാക്സിയുടെ രണ്ട് സീറ്റർ വകഭേദം വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. 1,000 അടി ഉയരത്തിൽ പരമാവധി 40 കിലോമീറ്റർ ദൂരപരിധിയും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയുമുള്ള മോഡലാണ് വിജയം കണ്ടത്. പരീക്ഷണത്തിന്റെ അടുത്ത ഘട്ടം മൂന്ന് സീറ്റർ മോഡലാണ്. മോട്ടോർ ഒഴികെയുള്ള എല്ലാ ഉപകരണങ്ങളും ആന്ധ്രാപ്രദേശിൽ നിർമ്മിക്കുന്നതിനാൽ പ്രാദേശിക ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നത്.

അമേരിക്കയിൽ റോബോട്ടിക്സ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ചാവ അഭിറാം ഗതാഗതക്കുരുക്ക് നേരിടുന്ന നഗരങ്ങളിൽ എയർ ടാക്സികൾ അവതരിപ്പിക്കുന്നതിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞാണ് 2019ൽ മാഗ്നം വിംഗ്സ് എന്ന കമ്പനി സ്ഥാപിച്ചത്. ആഭ്യന്തരമായും അന്തർദേശീയമായും എയർ ടാക്സി സാങ്കേതികവിദ്യയിലെ പുരോഗതിയെക്കുറിച്ച് സമഗ്ര ഗവേഷണം നടത്തിയ ശേഷമാണ് അദ്ദേഹം ഈ രംഗത്തേക്ക് എത്തിയത്. 

India’s air taxi revolution takes off with the successful testing of a two-seater prototype in Andhra Pradesh. Led by Chava Abhiram, this innovation promises a new era of urban air mobility.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version