ഇന്ത്യൻ റെയിൽവേയ്ക്ക് 500ആമത് ഇലക്ട്രിക് ലോക്കോമോട്ടീവ് കൈമാറി സ്മാർട്ട്, സുസ്ഥിര മൊബിലിറ്റി രംഗത്തെ ആഗോള ഭീമൻമാരായ ആൽസ്റ്റോം (Alstom). ബിഹാറിലെ മധേപുരയിലാണ് ആൽസ്റ്റോം ഇന്ത്യൻ റെയിൽവേയ്ക്ക് 500ആമത് ഇലക്ട്രിക് ലോക്കോമോട്ടീവ് കൈമാറി സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ഇന്ത്യയുടെ റെയിൽ അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവൽക്കരണത്തെ പിന്തുണയ്ക്കുന്നതിലും ചരക്ക് ഗതാഗത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സംഭാവനയിലും ആൽസ്റ്റോമിന്റെ പ്രതിബദ്ധതയെ ഈ നാഴികക്കല്ല് അടിവരയിടുന്നു.

ബീഹാറിലെ മധേപുരയിലുള്ള ആൽസ്റ്റോമിന്റെ നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച 500ആമത് പ്രൈമ T8 WAG12B ഇ-ലോക്കോമോട്ടീവ് ഫ്‌ളാഗ് ഓഫ് ചെയ്തത്. 3.5 ബില്യൺ പൗണ്ട് വിലമതിക്കുന്ന കരാറിന്റെ ഭാഗമായി ചരക്ക് സേവനത്തിനായി 12,000 HP (9 MW)യുടെ 800 ഹൈ-പവർ ഡബിൾ-സെക്ഷൻ പ്രൈമ T8 ലോക്കോമോട്ടീവുകളാണ് ആൽസ്റ്റോം വിതരണം ചെയ്യുക.
ഇന്ത്യൻ റെയിൽവേ WAG-12B എന്ന് നാമകരണം ചെയ്തിരിക്കുന്ന ലോക്കോമോട്ടീവുകൾക്ക് 120 കിലോമീറ്റർ വേഗതയിൽ ഏകദേശം 6,000 ടൺ റേക്കുകൾ വഹിക്കാൻ കഴിയും. ഇന്ത്യയിലെ ഏറ്റവും നൂതനമായ ചരക്ക് ലോക്കോമോട്ടീവുകളുടെ ഉയർന്ന ലഭ്യത ഉറപ്പാക്കുന്നതിനും അറ്റകുറ്റപ്പണി ചിലവ് കുറയ്ക്കുന്നതിനുമായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സഹാറൻപൂരിലും നാഗ്പൂരിലും രണ്ട് അത്യാധുനിക അറ്റകുറ്റപ്പണി ഡിപ്പോകളും ആൽസ്റ്റോം നിർമ്മിച്ചിട്ടുണ്ട്.
Alstom delivers its 500th WAG-12B electric locomotive to Indian Railways, boosting freight transport efficiency and supporting the ‘Make in India’ initiative.