അബുദാബി എയർ ടാക്സി, ഈ വർഷം സർവീസ് ആരംഭിക്കും

അബുദാബി എയർ ടാക്സി സേവനം ഈ വർഷം അവസാനത്തോടെ ആരംഭിക്കും. അബുദാബി-ദുബായ് യാത്ര 10 മുതൽ 20 മിനിറ്റിനുള്ളിൽ സാധ്യമാക്കുന്ന എയർ ടാക്സികൾ 2025 അവസാനത്തോടെ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനുമായി (Archer Aviation) ചേർന്നാണ് മിഡ്‌നൈറ്റ് എയർടാക്സികൾ എത്തുക. പദ്ധതി യാഥാർത്ഥ്യമായാൽ മധ്യപൂർവ മേഖലയിൽ ഈ സേവനം ലഭ്യമാക്കുന്ന ആദ്യ നഗരമായി അബുദാബി മാറും.

800 മുതൽ 1500 ദിർഹം വരെയാണ് ‘മിഡ്‌നൈറ്റ്’ എയർ ടാക്സികളുടെ ടിക്കറ്റ് നിരക്ക്. എമിറേറ്റുകൾക്ക് അനുസരിച്ചാണ് നിരക്കിലെ വ്യത്യാസം. റോഡ് മാർഗം ഒന്നര മണിക്കൂറിലേറെ എടുക്കുന്ന യാത്രകൾ എയർ ടാക്സിയിൽ 10 മുതൽ 20 മിനിറ്റ് വരെ സമയം കൊണ്ട് എത്താനാകും. പരിശീലനപ്പറക്കലിനു ശേഷം ചെറു ദൂരത്തിലുള്ള സേവനമാണ് എയർ ടാക്സികൾ ആദ്യം തുടങ്ങുക. 2026ഓടെ യുഎഇയിലെ എല്ലാ എമിറേറ്റുകളിലേക്കും സർവീസ് നീട്ടും. നാല് യാത്രക്കാരെ കൊണ്ടുപോകാനാകുന്ന എയർ ടാക്സിയാണ് ആർച്ചറിന്റെ മിഡ്നൈറ്റ്.

Abu Dhabi’s air taxi service, in partnership with Archer Aviation, will launch by the end of 2025, reducing travel time between Abu Dhabi and Dubai to just 10-20 minutes.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version