ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യ, വിശദീകരിച്ച് സുനിത

278 ദിവസം നീണ്ട സ്പേസ് വാസത്തിനു ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ചിരിക്കുകയാണ്.

ബഹിരാകാശത്തെ ഭക്ഷണത്തക്കുറിച്ച് മുതൽ ബോയിങ് സ്റ്റാർലൈനറിന്റെ ഭാവിയെക്കുറിച്ചുള്ള കാര്യങ്ങൾ വരെ ഇരുവരും മാധ്യപ്രവർത്തകരോട് സംസാരിച്ചു. ബഹിരാകാശത്ത് നിന്ന് ഇന്ത്യ എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ചും സുനിത മനോഹര വിവരണം നൽകി. ഒപ്പം താൻ ഇന്ത്യ സന്ദർശിക്കുമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്.

ഇന്ത്യ അത്ഭുതകരമാണ്. ഹിമാലയത്തിന്റെ ഗംഭീരവും അവിശ്വസനീയവുമായ കാഴ്ചകൾ ബഹിരാകാശത്ത് നിന്ന് കാണാം. ഹിമാലയത്തിന് മുകളിലൂടെ പോകുമ്പോഴെല്ലാം അവിശ്വസനീയ ചിത്രങ്ങൾ ലഭിച്ചു. തീർച്ചയായും സമീപഭാവിയിൽ ഇന്ത്യയിൽ സന്ദർശനം നടത്തും-സുനിത പറഞ്ഞു. തന്റെ മുന്നോട്ടുള്ള പദ്ധതികളെക്കുറിച്ചും സുനിത വില്യംസ് വിശദീകരിച്ചു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ പ്രശംസിച്ച സുനിത ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ കുറിച്ചും സ്വകാര്യ ബഹിരാകാശ പദ്ധതിയായ ആക്സിയം 4നെക്കുറിച്ചും സംസാരിച്ചു.

NASA astronaut Sunita Williams shares breathtaking views of India from space, highlighting the Himalayas, diverse landscapes, and her personal connection to the country.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version