പ്രവര്‍ത്തനത്തില്‍ പുതിയൊരു റെക്കാഡ് സ്ഥാപിച്ചു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഒരുമാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേരുക എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. അതിനാപ്പം ഒരു ലക്ഷത്തിലധികം ടി.ഇ.യു. ചരക്ക് കൈകാര്യം ചെയ്യുക കൂടി ചെയ്തിരിക്കുകയാണ് വിഴിഞ്ഞം. മാര്‍ച്ച് മാസത്തില്‍ 53 ചരക്ക് കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 1,12,562 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്ന് തുറമുഖ മന്ത്രി വി.എന്‍.വാസവന് അറിയിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ തുറമുഖത്തില്‍ അടുത്തു തുടങ്ങിയ ജൂലൈ 11-ാം തീയതി മുതല്‍ 2025 മാര്‍ച്ച് വരെ 240 കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 4,92,188 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തത് .
മാര്‍ച്ച് മാസത്തില്‍ 53 ചരക്ക് കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 1,12,562 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്.

കേന്ദ്രത്തിന്റെ തിരിച്ചടക്കേണ്ട തരത്തിലുള്ള വിഹിതം ആയ 817.80 കോടി രൂപ കൂടി വയബിലിറ്റി ഗ്യാപ് ഫണ്ടിങ് രീതിയിൽ സ്വീകരിക്കുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണം അതിവേഗം മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷ.
തുറമുഖത്തിന്റെ 7700 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തില്‍ ഏതാണ്ട് 4600 കോടി രൂപ സംസ്ഥാന സര്‍ക്കാരാണു മുടക്കുന്നത്. പുലിമുട്ട് നിര്‍മിക്കാനുള്ള 1350 കോടി രൂപ പൂര്‍ണമായി സര്‍ക്കാര്‍ ഫണ്ടാണ്. പുറമേ, ചരക്കു നീക്കത്തിനു റെയില്‍പാതയ്ക്കായി 1482 .92 കോടിയും സംസ്ഥാനം മുടക്കണം.
അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക പുരോഗതിക്കുമായി കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി വിഭാവനം ചെയ്തത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തെ (പിപിപി) പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക പിന്തുണാ സംവിധാനമെന്ന നിലയിലാണ് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വിജിഎഫ്) കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.

Vizhinjam International Port set a new record by handling over 50 ships in March, managing 112,562 TEUs of cargo. Since trial operations began in July 2025, the port has received 240 ships and handled 492,188 TEUs. The second phase of construction will speed up with ₹817.80 crore in central funding. The first phase costs ₹7,700 crore, with the state investing ₹4,600 crore, including funds for breakwater and railway links. The project follows central guidelines and uses a public-private partnership model.