പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലൂടെ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കൈകാര്യം ചെയ്യുന്നതിൽ പുതിയ സമീപനവുമായി കേരളം. ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറുകളുടെ ആവശ്യം, ഉപയോക്തൃ-സൗഹൃദ സംവിധാനങ്ങളുടെ അഭാവം, പേയ്‌മെന്റ് ഇന്റർഓപ്പറബിലിറ്റി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നതിനായാണ് കെഎസ്ഇബി ‘റിഫ്രഷ് ആൻഡ് റീചാർജ്’ സംരംഭം ആരംഭിച്ചിരിക്കുന്നത്.
ഡിസൈൻ-ബിൽഡ്-ഫിനാൻസ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (DBFOT) മാതൃകയിലൂടെ പൊതു ചാർജിംഗ് സ്റ്റേഷനുകൾ നവീകരിക്കുക്കയാണ് ‘റിഫ്രഷ് ആൻഡ് റീചാർജ്’ സംരംഭത്തിന്റെ ലക്ഷ്യം. സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി കെഎസ്‌ഇബി ഉടമസ്ഥതയിലുള്ള 63 ചാർജിംഗ് സ്റ്റേഷനുകളാണ് സ്വകാര്യ നിക്ഷേപത്തിനായി തുറന്നിരിക്കുന്നത്. ചാർജിംഗ് സ്ഥലങ്ങളിൽ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കഫറ്റീരിയകൾ, വിശ്രമമുറികൾ തുടങ്ങിയ അധിക സൗകര്യങ്ങളും ‘റിഫ്രഷ് ആൻഡ് റീചാർജ്’ സംരംഭത്തിൽ ഉൾപ്പെടുന്നു.
ഇവി ചാർജിംഗും വാണിജ്യ സൗകര്യങ്ങളും സംയോജിപ്പിച്ച നിക്ഷേപ അവസരങ്ങളാണ് റിഫ്രഷ് ആൻഡ് റീചാർജ് സംരംഭം വാഗ്ദാനം ചെയ്യുന്നത്. നിയുക്ത ഭൂമി നിക്ഷേപകർക്ക് നാമമാത്രമായ നിരക്കിൽ പാട്ടത്തിന് നൽകും. നാല് സിസിഎസ് 2 ചാർജിംഗ് ഗൺസ്, ഒരു കഫറ്റീരിയ, വിശ്രമമുറികൾ എന്നിവ ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കും. പത്ത് വർഷത്തേക്ക് സ്റ്റേഷനുകൾ കൈകാര്യം ചെയ്യാനുള്ള അവകാശം തിരഞ്ഞെടുക്കപ്പെട്ട ഓപ്പറേറ്റർമാർക്ക് ഉണ്ടായിരിക്കും.
Kerala launches the ‘Refresh and Recharge’ initiative to enhance EV charging infrastructure through a PPP model, offering seamless payments and improved user facilities.