പ്രതിസന്ധിയിൽ നിന്നും കരയകയറി പ്രതിരോധ കപ്പൽശാല ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് (HSL). വിതരണ ശൃംഖലയിലെ വെല്ലുവിളികളെയും ബാധ്യതകളെയും മറികടന്ന് ഷിപ്പ്‌യാർഡിന്റെ മൊത്തം മൂല്യം പോസിറ്റീവായെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഇന്ത്യൻ നാവികസേനയ്‌ക്കായി ഫ്ലീറ്റ് സപ്പോർട്ട് കപ്പൽ നിർമാണം, സബ്മറൈൻ റീഫിറ്റ്സ് എന്നിവയിലാണ് യാർഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2010ൽ സാമ്പത്തിക പരിമിതികൾ നേരിടുന്ന ഘട്ടത്തിലാണ് ഷിപ്പ്‌യാർഡ് പ്രതിരോധ മന്ത്രാലയം ഏറ്റെടുത്തത്.

2024-25ൽ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് 1,586 കോടി രൂപയുടെ താൽക്കാലിക മൊത്തം വരുമാനവും 295 കോടി രൂപയുടെ നികുതിക്ക് മുമ്പുള്ള ലാഭവും കൈവരിച്ചു. ഇത് 36% വാർഷിക വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. നാല് പതിറ്റാണ്ടിനിടയിൽ കമ്പനിയുടെ അറ്റ മൂല്യം പോസിറ്റീവായി മാറുന്നത് ഇതാദ്യമാണെന്നും HSL ഇപ്പോൾ മിനിരത്‌ന പദവി നേടാൻ ഒരുങ്ങുകയാണെന്നും അധികൃതർ അറിയിച്ചു.

Hindustan Shipyard Limited (HSL) reports positive net worth after decades, overcoming liabilities and supply chain challenges. Records 36% annual growth in FY 2024-25.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version