മ്യാൻമറിൽ അടുത്തിടെ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രണ്ടായിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ജപ്പാനിൽ വിനാശകരമായ മെഗാ ഭൂചലനത്തിന്റേയും സുനാമിയുടേയും മുന്നറിയിപ്പു വന്നിരിക്കുകയാണ്. വമ്പൻ സുനാമി അടക്കം സൃഷ്ടിക്കാവുന്ന ഭൂചലനം ഏതാണ്ട് മൂന്ന് ലക്ഷം പേരുടെ ജീവൻ എടുക്കും എന്ന് ജാപ്പനീസ് സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ മുന്നറിയിപ്പ് ഇന്ത്യയ്ക്കും ഓർമ്മപ്പെടുത്തലാണ് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഹിമാലയത്തിൽ സമാനമായ അപകടം ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. എപ്പോൾ വേണമെങ്കിലും ശക്തമായ ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള ഇടമാണ് ഹിമാലയം.

ഗ്രേറ്റ് ഹിമാലയൻ ഭൂകമ്പം എന്നറിയപ്പെടുന്ന വലിയ ഭൂകമ്പത്തിന് പ്രദേശത്ത് സാധ്യത ഏറെയാണ്. റിക്ടർ സ്കെയിലിൽ എട്ടിൽ കൂടുതൽ തീവ്രതയായിരിക്കും ഹിമാലയത്തിൽ സംഭവിക്കാൻ ഇടയുള്ള ഭൂചലനത്തിന്റെ തീവ്രത എന്ന് അമേരിക്കൻ ജിയോഫിസിസ്റ്റ് റോജർ ബിൽഹാം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹിമാലയത്തിലെ രണ്ടോ അതിലധികമോ പ്രദേശങ്ങൾ ഉടൻ തന്നെ വലിയ ഭൂകമ്പത്തിൽ വിണ്ടുകീറും എന്നാണ് അദ്ദേഹം 2020ൽ മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ പതുക്കെ ടിബറ്റിന് കീഴിൽ വഴുതി വീഴുകയാണ്. പക്ഷേ ടെക്റ്റോണിക് പ്ലേറ്റുകൾക്കിടയിലുള്ള ഘർഷണം സുഗമമായ ചലനത്തെ തടയുന്നു. ഈ ഘർഷണം പെട്ടെന്ന് മാറുമ്പോൾ, തത്ഫലമായുണ്ടാകുന്ന ഭൂകമ്പം വിനാശകരമായിരിക്കും-അദ്ദേഹം വിശദീകരിച്ചു.

ചണ്ഡീഗഡ്, ഡെറാഡൂൺ, ഡൽഹി തുടങ്ങിയ നഗരങ്ങളെ ബാധിക്കുന്നതായിരിക്കും ഹിമാലയത്തിലെ ഭൂകമ്പമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൻ ജനസംഖ്യയുള്ള ഈ പ്രദേശങ്ങളിൽ ശക്തമായ ഭൂകമ്പം ഉണ്ടായാൽ അപകടസാധ്യത ഗുരുതരമാകും. സീസ്മോളജിക്കൽ റിസേർച്ച് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് മുഴുവൻ ഹിമാലയൻ ആർക്കും വലിയ ഭൂകമ്പങ്ങളുടെ ശ്രേണി സൃഷ്ടിക്കാൻ “സജ്ജമാണ്” എന്നാണ്. ഹിമാലയൻ ഫോൾട്ടുകൾ 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത ഉള്ള ഇടമാണെന്നും എന്നാൽ അത് എപ്പോൾ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്നും ഇന്ത്യൻ ഭൂകമ്പ ശാസ്ത്രജ്ഞൻ സുപ്രിയോ മിത്ര പറഞ്ഞു.

Experts warn of a major earthquake risk in the Himalayas, with vulnerable Indian cities and growing tectonic stress. Japan’s preparedness highlights the urgent need for India’s disaster readiness.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version