ഇന്ത്യയുടെ ടൂറിസം, കല, സാംസ്കാരിക മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള പുതിയ ദേശീയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സംരംഭം ഡൽഹിയിൽ നടന്ന സ്റ്റാർട്ടപ്പ് മഹാകുംഭിൽ പ്രദർശിപ്പിച്ചു. ടൂറിസം, കല, സംസ്കാരിക രംഗങ്ങളെ കൂട്ടിയിണക്കുന്ന വികേന്ദ്രീകൃത പ്ലാറ്റ്ഫോം ആയ വൺടാക് (OneTAC) ഈ മേഖലയിലെ പങ്കാളികളെ ഡിജിറ്റലായി സംയോജിപ്പിക്കാനും, പ്രാപ്യത മെച്ചപ്പെടുത്താനും, രാജ്യത്തുടനീളമുള്ള പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ ടൂറിസം രംഗത്ത് ഡിജിറ്റൽ പരിവർത്തനത്തിലൂടെ മൂന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം.

ഡീസെൻട്രലൈസ്ഡ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഓപ്പൺ പ്രോട്ടോക്കോളുകളും പ്രയോജനപ്പെടുത്തുന്ന ദേശീയ ഗ്രിഡായിട്ടാണ് വൺടാക് സ്ഥാപിതമായിരിക്കുന്നത്. ടൂറിസം, കല, സംസ്കാരിക മേഖലകളിലുടനീളം തടസ്സമില്ലാത്ത ഡിസ്കവറി, ഇടപെടൽ, ഇടപാടുകൾ എന്നിവ സുഗമമാക്കുന്നതിനാണ് പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സ്രഷ്ടാക്കൾക്കും പ്രാദേശിക സംരംഭകർക്കും സാമ്പത്തിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു. ടൂറിസം മന്ത്രാലയം ഡയറക്ടർ ജനറൽ മുഗ്ധ സിൻഹ ഐഎഎസ്, ആക്സൽ ഇന്ത്യ സ്ഥാപക പങ്കാളി പ്രശാന്ത് പ്രകാശ് എന്നിവർക്കൊപ്പം 50ലധികം മേഖലാ പങ്കാളികളും പ്രതിനിധികളും പ്രദർശനത്തിൽ പങ്കെടുത്തു.
OneTAC is a decentralised digital platform integrating India’s tourism, art, and culture sectors, with state support, financial backing, and a community-led model to drive innovation and inclusion.